കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന് ഭീഷണിയാണെന്നും മുന്നറീപ്പുമായി ശാസ്ത്രസംഘം.
ജോണ്‍സ് ഹോപ്ക്കിന്‍സ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റി, ന്യൂക്ലിയര്‍ ത്രട്ട് ഇനീഷ്യേറ്റീവ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗ്ലോബര്‍ ഹെല്‍ത്ത് സൊസൈറ്റിയുടെ കണക്കു പുറത്തു വിട്ടത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാമ്ബത്തിക സഹായം സര്‍ക്കാര്‍ നല്‍കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരോഗത്തിനെ പ്രതിരോധിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകളിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇയു 28യില്‍ ഉള്‍പ്പെടുന്ന സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ, നോര്‍വ്വേ എന്നീ രാജ്യങ്ങളാണ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്. രോഗപ്രതിരോധ ശേഷി വളരെ കുറവുള്ള ആഫ്രിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇക്വയോറ്റിയല്‍ ഗ്വിനിയ, സൊമാലിയ, നോര്‍ത്ത്‌കൊറിയ, സോ ടോം ആന്‍ഡ് പ്രിന്‍സിപെ, മാര്‍ഷന്‍ അയര്‍ലന്റ്സ്, യെമന്‍, കിരിബാത്തി, സിറിയ, ഗ്വിനിയ ബിസോ, ഗാബോണ്‍ എന്നിവരാണ് ഇതില്‍ പെടുന്നത്.