പ്രിയപ്പെട്ടവള്‍ക്ക് രണ്ടാം പിറന്നാള്‍..! വളര്‍ത്തു നായയെ കുറിച്ച് കനിഹ..!

മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് കനിഹ. സിനിമാ മേഖലയോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു നായയുടെ…

മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് കനിഹ. സിനിമാ മേഖലയോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു നായയുടെ പിറന്നാള്‍ ദിനത്തില്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊവിഡ് പിടിമുറുക്കിയ സമയത്താണ് താന്‍ ഒരു വളര്‍ത്തു നായയെ ദത്തെടുത്തത്… മാഗി എന്ന് പേരുള്ള വളര്‍ത്തുനായ ഇന്ന് തന്‌റെ ജീവിതത്തിന്റെ തന്നെ വലിയൊരു ഭാഗമായി മാറി എന്നാണ് നടി കുറിയ്ക്കുന്നത്.

കൊവിഡ് 2020 സീസണിലാണ് ഞാന്‍ മാഗിയെ ദത്തെടുത്തത്. അവളെ കണ്ട നിമിഷം, അവള്‍ക്ക് ഒരു വീട് നല്‍കണമെന്ന് എനിക്കറിയാമായിരുന്നു… എന്ന് പറഞ്ഞാണ് താരം തന്റെ മാഗിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ തന്റെ ആദ്യ വളര്‍ത്തു നായ നഷ്ടപ്പെട്ടതിന്റെ വിഷമം ഉള്ളത് കൊണ്ട് പുതിയൊരു വളര്‍ത്തു മൃഗത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയിരുന്നു എന്നാണ് കനിഹ പറയുന്നത്.

പക്ഷേ.. മാഗി എന്ന തന്റെ പുതിയ വളര്‍ത്തുനായ തന്റെ മടിയിലേക്ക് വന്നതോടെ എന്റെ ലോകം മാറി… ഒരുപാട് സ്‌നേഹവും ഒപ്പം കുസൃതിയും ഉള്ളതാണ് തന്റെ മാഗി എന്നാണ് കനിഹ പറയുന്നത്. ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിയ മാഗിയ്ക്ക് രണ്ട് വയസ്സ് തികയുന്ന സന്തോഷമാണ് താരം തന്റെ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നത്.

അതേസമയം, താന്‍ പങ്കുവെച്ച ഈ കുറിപ്പ് വായിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന കൂടി കനിഹ അറിയിക്കുന്നുണ്ട്. നിങ്ങള്‍ ഇത് വായിക്കുകയും ഒരു പെറ്റ് ഓണര്‍ ആകാന്‍ ആലോചിക്കുകയും ചെയ്യുന്നുവെങ്കില്‍, എനിക്ക് നിങ്ങളോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കുക.

അവര്‍ക്ക് ഒരു വീട് നല്‍കുക, അവര്‍ക്ക് സ്‌നേഹം നല്‍കുക. അവര്‍ നിങ്ങളെ നൂറുമടങ്ങ് സ്‌നേഹിക്കും എന്നാണ് കനിഹ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മാഗിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്.