‘പാപ്പന്‍’ സിനിമ നല്‍കിയ ഇരട്ടി മധുരം..! കണ്ണും മനസ്സും നിറഞ്ഞെന്ന് നിര്‍മ്മല്‍ പാലാഴി!

പാപ്പന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ നിര്‍മ്മല്‍ പാലാഴി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ജോഷി സാറിന്റെ സിനിമയില്‍ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരന്‍മാര്‍ വളരെ കുറവായിരിക്കും.. എന്ന് പറഞ്ഞാണ് ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം അറിയിച്ചത്.

കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാന്‍ എന്ന നടനെ സാര്‍ തിരിച്ചറിയുന്ന കാലത്ത് വീട്ടില്‍ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തില്‍ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു.. എന്നാണ് അദ്ദേഹം പറഞ്ഞത്. പാപ്പന്‍ സിനിമയില്‍ തനിക്ക് വേഷം ഉണ്ടെന്ന് പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍ മുരുകന്‍ എട്ടാനായിരുന്നു തന്നെ വിളിച്ച് പറഞ്ഞത് എന്ന് നിര്‍മ്മല്‍ പറയുന്നു. അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്നാണ് ചോദിച്ചത്. പക്ഷേ ഒഴിവ് ഇല്ലായെങ്കിലും ഒഴിവ് ഉണ്ടാക്കി പോയി ആ കഥാപാത്രം ചെയ്യാന്‍ തന്നെയാണ് തീരുമാനിച്ചത്..

കാരണം, തന്റെ സ്വപ്നങ്ങളില്‍ ജോഷി സാറിന്റെ സിനിമയില്‍ ചെയ്യുക എന്നത് ഒരുപാട് വര്‍ഷം കഴിഞ്ഞാല്‍ മാത്രം അത്രയും കഷ്ടപെട്ടാല്‍ കിട്ടുന്ന ഒന്ന് മാത്രമാണെന്ന് നിര്‍മ്മല്‍ പറയുന്നു.. മാത്രമല്ല… സുരേഷ്‌ഗോപി എന്ന നടന്റെ ഒരു ആരാധകന്‍ കൂടിയാണ് താന്‍ എന്നും നിര്‍മ്മല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ട് മുതലേ ഒരു സൂപ്പര്‍ താരം എന്ന നിലയിലും കൂടുതല്‍ അറിഞ്ഞപ്പോള്‍ നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സില്‍ സൂക്ഷിക്കുന്ന സുരേഷ് ഗോപി നായകന്‍ ആവുന്ന സിനിമയില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഉള്ള

സന്തോഷമാണ് ഇതെന്ന് നടന്‍ പറയുന്നു. പക്ഷേ, സുരേഷ്‌ഗോപിയെ നേരിട്ട് കാണാന്‍ സാധിച്ചില്ല കോംബിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു.. പക്ഷേ, തന്റെ ഭാഗം പൂര്‍ത്തിയാക്കി ജോഷി സാറിന്റെ അനുഗ്രഹം വാങ്ങി തിരിച്ച് പോകുമ്പോള്‍. അടുത്ത തവണ പെട്ടന്ന് വന്ന് പോവാന്‍ സമ്മതിക്കില്ല ട്ടോ എനിക്ക് ഡെയ്റ്റ് വേണം..! അത് കേട്ടപ്പോള്‍ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും എന്നാണ് നിര്‍മ്മല്‍ പാലാഴി കുറിയ്ക്കുന്നത്.

Previous articleജന്മദിനത്തിലും ആ സങ്കടം മാറാതെ സുപ്രിയ..!
Next articleപ്രിയപ്പെട്ടവള്‍ക്ക് രണ്ടാം പിറന്നാള്‍..! വളര്‍ത്തു നായയെ കുറിച്ച് കനിഹ..!