രണ്ടാം ദിനം 12.1 കോടി!! കണ്ണൂര്‍ സക്വാഡിന്റെ കലക്ഷന്‍

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ ചിത്രം മികച്ചാഭിപ്രായവുമായി തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ട് ദിവസത്തെ…

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ ചിത്രം മികച്ചാഭിപ്രായവുമായി തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിയ്യേറ്ററിലെത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

പ്രതികൂല കാലാവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെട്ടത് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് ആശ്വാസകരമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദിയും അറിയിച്ചു.

വ്യാഴാഴ്ച തിയ്യേറ്ററിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാല്‍ രണ്ടാം ദിവസത്തിലെത്തിയപ്പോള്‍ 2.75 കോടിയാണ് കലക്ഷന്‍. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്.

‘കണ്ണൂര്‍ സ്‌ക്വാഡിനോട് സ്‌നേഹം ചൊരിഞ്ഞതിന് നന്ദി. ഞങ്ങളുടെ സ്‌ക്വാഡ് അംഗങ്ങളുടെ പിന്തുണയ്ക്കും സ്വീകാര്യതയ്ക്കും വേണ്ടിയും നിങ്ങളുടെ സ്‌നേഹത്തിനുള്ള നന്ദി സൂചകമായും ഞങ്ങള്‍ ഈ വിജയം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു’.- കണ്ണൂര്‍ സ്‌ക്വാഡിന്റെ ടീം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

വലിയ പ്രൊമോഷനൊന്നുമില്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധേയമായത്. തിയ്യേറ്ററുകളുടെ എണ്ണവും കൂട്ടിയിരുന്നു.’ഗ്രേറ്റ് ഫാദര്‍’, ‘പുതിയ നിയമം’, ‘ജോണ്‍ ലൂദര്‍’ പോലുള്ള ചിത്രങ്ങളുടെ ക്യാമറാ മാനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’.