മുടക്കുമുതൽ 16 കോടി, കാന്താര ഇതുവരെ നേടിയത് 230 കോടി

വൻ പ്രമോഷനുകളോ സോഷ്യൽ മീഡിയാ ഹൈപ്പുകളോ ഒന്നും തന്നെ ഇല്ലാതെയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയത്. അന്ന് വരെ 16 കോടി മുതൽ മുടക്കിൽ എത്തിയ സാധാരണ സിനിമയായിരിന്നു…

വൻ പ്രമോഷനുകളോ സോഷ്യൽ മീഡിയാ ഹൈപ്പുകളോ ഒന്നും തന്നെ ഇല്ലാതെയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയത്. അന്ന് വരെ 16 കോടി മുതൽ മുടക്കിൽ എത്തിയ സാധാരണ സിനിമയായിരിന്നു അത്. പക്ഷേ അഭിനയ മികവ് കൊണ്ടും അതിശക്തമായ തിരക്കഥ കൊണ്ടും റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയുടെ നിറുകയ്യിലാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. അത്രമേൽ പ്രശംസനീയമാണ് സിനിമ.

 

6 കോടി മുടക്കുമുതലിൽ നിർമിച്ച ഈ ചിത്രത്തിന് ഇന്ത്യയിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയത് ഒന്നും രണ്ടും അല്ല 230 കോടിയാണ്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കിയിരിക്കുകയാണ് കാന്താര പ്രശാന്ത് നീലിന്റെ സൂപ്പർഹിറ്റ് സിനിമ കെജിഎഫ്: ചാപ്റ്റർ 1നെ മറികടന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന സിനിമയായി മാറി കാന്താര. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തിയ കാന്താര കെജിഎഫ് ചാപ്റ്റർ 2വിന്റെ റെക്കോഡും തകർത്തേക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സിനിമകളിൽ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ഋഷഭ് ഷെട്ടിയുകൊന്താരയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ചിത്രത്തിലെ നായകനായ ഋഷഭ് ഷെട്ടി തന്നെയാണ്. ഹോംബാലെ ഫിലിംസാണ് കാന്താര നിർമിച്ചിരിക്കുന്നത്.