തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച് സൂര്യയുടെ ‘കങ്കുവ’ ചിത്രത്തിന്റെ പോസ്റ്റര്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ഫിക്ഷനാണ് എന്നാണ് സൂചന. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയതോടെ ടൈം ട്രാവല്‍ ആണോ അതോ പുനര്ജന്മമാണോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. സമയത്തേക്കാള്‍ ശക്തമായ വിധി. ഭൂതവും വര്‍ത്തമാനവും ഭാവിയും. എല്ലാത്തിലും മുഴങ്ങുന്നത് ഒരേ പേര്, കങ്കുവ” എന്ന ക്യാപ്ഷനോടെയാണ് സൂര്യ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ബിസി കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം കങ്കുവ എന്ന പോരാളിയുടെ കഥയാണ് പറയുന്നത്.മോഡേണ്‍ കാലഘട്ടത്തിലെ ലുക്കും പഴയകാല ലുക്കും ഉള്ള സെക്കൻഡ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നത്. ‘ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലെ യോദ്ധാവായാണ് സൂര്യ എത്തുന്നത്, ശക്തിയുള്ള മനുഷ്യൻ, ഒരു ശക്തനായ വീരന്റെ കഥയെന്നാണ് കങ്കുവ എന്ന വാക്കു കൊണ്ട് അർഥമാക്കുന്നത്. ചിത്രത്തിൽ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നുത് , എന്തായാലും തീ പാറും ലുക്കിലാണ് സൂര്യയെ പോസ്റ്ററിൽ കാണാനാകുന്നത്. കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ മുൻപേ വെളിപ്പെടുത്തിയിരുന്നു. സൂര്യ എല്ലാവര്ക്കും നന്ദി പറഞ്ഞായിരുന്നു ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്.കാലത്തേക്കാൾ ശക്തമായ വിധി; ആകാംക്ഷയുണർത്തി കങ്കുവ പോസ്റ്റർസ്ക്രീനില് കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു നടൻ സൂര്യ കുറിപ്പ് എഴുതിയത്. പോട്ര് എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ സിനിമയാണ് കങ്കുവ. ദിഷാ പടാന ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ.വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ആദി നാരായണയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. എന്ത് തന്നെയായാലും വരാനിരിക്കുന്നത് ഇന്ത്യന്‍ സിനിമ കാണാന്‍ പോവുന്ന വിസ്മയം തന്നെയാണ് ഈ ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നുണ്ട് . ദിഷ പഠാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്.
ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലൻ വേഷത്തില്‍ എത്തുക. നടന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഇരുവരെയും കൂടാതെ ജഗപതി ബാബു, നടരാജ സുബ്രമണ്യന്‍, യോഗി ബാബു, റെഡിന് കിങ്സ്ലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.സ്റ്റുഡിയോ ഗ്രീന്‍, യു.വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പോസ്റ്ററില്‍ റിലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല. അതേസമയം നിരവധി ഹിറ്റ്കൾ നൽകിയ സിരുതൈ ശിവ സമീപകാലത്ത് ട്രാക്കിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം അദ്ദേഹം ചെയ്ത അണ്ണാത്തെ ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ഈ പരാജയത്തിന് ശേഷം ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് കൂടിയാണ് കങ്കുവ. ത്രിഡിയിലാണ് ചിത്രമെത്തുക. ഹിസ്റ്റോറിക്കൽ ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ വൻ ഹൈപ്പ് നേടിയിരുന്നു. സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.