ബേസിൽ ജോസഫിന്റെ ശക്തിമാൻ നിർത്തിവെച്ചു ? വിശദീകരണവുമായി സോണിപിക്‌ചേഴ്‌സ്

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ്   സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘ശക്തിമാൻ’  സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു  ശക്തിമാൻ വീണ്ടും വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ   ചിത്രം താൽക്കാലികമായി നിർത്തിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ…

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ്   സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘ശക്തിമാൻ’  സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു  ശക്തിമാൻ വീണ്ടും വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ   ചിത്രം താൽക്കാലികമായി നിർത്തിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.  ബേസിൽ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വർമനാണ് സിനിമയുടെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ സംവിധായകൻ, അഭിനേതാക്കൾ, മറ്റ് അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. എന്നാൽ രൺവീർ സിങ് ടൈറ്റിൽ റോളിൽ എത്തുമെന്നും ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ജനപ്രിയ പരമ്പര ‘ശക്തിമാന്റെ’ ചലച്ചിത്രരൂപമാണ് രൺവീറിനെ നായനാക്കി ഒരുങ്ങുന്നത്.

പരമ്പരയിൽ ശക്തിമാനായി വേഷമിട്ടത് മുകേഷ് ഖന്നയാണ്.  450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. ഹിന്ദിയിൽ ആരംഭിച്ച പരമ്പര പിന്നീട് പ്രാദേശിക ഭാഷകളിലേയ്ക്കും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യതിരുന്നു . വളരെ പെട്ടെന്ന് ശക്തിമാൻ കുട്ടികളുടെ ഹീറോയായിമാറുകയായിരുന്നു. ശക്തിമാൻ ,ഗംഗാധർ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലായിട്ടായിരുന്നു മുകേഷ് ഖന്നഅതിൽ  പ്രത്യക്ഷപ്പെട്ടത്. 1997 സെപ്തംബർ 13ന് സംപ്രേഷണം ആരംഭിച്ച ശക്തിമാൻ 2005 മാർച്ച്27നാണ് അവസാനിക്കുന്നത്. 520 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.പോഗോ, സ്റ്റാർ ഉത്സവ് അടക്കം മറ്റു പല ചാനലുകളിലായി പല ഭാഷകളിൽ ശക്തിമാൻ പുന:സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്തായാലും
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകന്‍ സ്‌ക്രീനിലേക്ക് എത്തുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ശക്തിമാൻ ടെലിവിഷൻ പരമ്പരയുടെ സൃഷ്ടാവും നടനുമായ മുകേഷ് ഖന്നയാണ്  ശക്തിമാൻ സിനിമയാകുന്ന വിവരം പങ്കുവെച്ചത്. വൻ മുതൽ മുടക്കിലെത്തുന്ന ചിത്രം കോവിഡിനെ തുടർന്ന് നീണ്ടു പോവുകയായിരുന്നു.  ബേസിൽ ജോസഫ സംവിധാനം ചെയ്യ്ത  ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളിക്ക് ലോകമെമ്പാടും മികച്ച സ്വീകരണമായിരുന്നു  ലഭിച്ചത്. മലയാളത്തില ആദ്യ സൂപ്പർ ഹീറോ പദവിയുള്ള മിന്നൽ മുരളി നെറ്റ്ഫ്ലിക്‌സിലും ട്രെന്‍ഡിങായിരുന്നു.  മിന്നൽ മുരളിയുടെ ഈ വിജയംതന്നെയാണ് ശ്കതിമാനിലേക്ക് ബസിലിനെ വിളിക്കാനുള്ള കാരണവും .  കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രണ്ട് സൂപ്പർ ഹീറോകൾ ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമായിരുന്നു മിന്നൽ മുരളി സിനിമയിൽ ഉണ്ടായിരുന്നത്. ഗുരു സോമസുന്ദരം,അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. അതേസമയം സംവിധായകനായും അഭിനേതാവായും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ബേസിലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ  ചിത്രമാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’. തീയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് കോമഡി- എന്റർടൈനറായ ചിത്രത്തിന് ലഭിച്ചത്.