കരിക്ക് കുടുംബത്തില്‍ വീണ്ടും വിവാഹം!! നടന്‍ കിരണ്‍ വിവാഹിതനായി

കരിക്ക് കുടുംബത്തില്‍ വീണ്ടും വിവാഹാഘോഷം. വെബ് സീരിസിലൂടെ ശ്രദ്ധേയനായ താരം കിരണ്‍ മയ്യിത്ത് വിവാഹിതനായി. കരിക്ക് ടീം ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അര്‍ജുന്‍ രത്തന്‍, നിഖില്‍, ജീവന്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ളവര്‍…

കരിക്ക് കുടുംബത്തില്‍ വീണ്ടും വിവാഹാഘോഷം. വെബ് സീരിസിലൂടെ ശ്രദ്ധേയനായ താരം കിരണ്‍ മയ്യിത്ത് വിവാഹിതനായി. കരിക്ക് ടീം ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അര്‍ജുന്‍ രത്തന്‍, നിഖില്‍, ജീവന്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കിരണിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ വിവാഹ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചത്. ആതിരയാണ് വിധു. കണ്ണൂരില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങള്‍ ആണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്.

കോമഡി കഥാപാത്രങ്ങള്‍ ചെയ്ത കിരണിന്റെ വ്യത്യസ്ത പ്രകടനമായിരുന്നു ജബ്ല എന്ന സീരിസിലുണ്ടായിരുന്നത്. ജബ്ലയില്‍ ജെറിന്‍ എന്ന കഥാപത്രത്തെ ആയിരുന്നു കിരണ്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ പ്രശസ്തമായ യുട്യൂബ് ചാനലുകളിലൊന്നാണ് കരിക്ക്. വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളിലൂടെയുമാണ് കരിക്ക് ആരാധകരെ സ്വന്തമാക്കിയത്.

കരിക്കിന്റെ തേരാ പാരയിലൂടെയാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ ശ്രദ്ധേയനായത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്ല’ തുടങ്ങിയ സീരീസുകളിലെയും വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഈവര്‍ഷം ജനുവരിയിലായിരുന്നു കരിക്കിലൂടെ ശ്രദ്ധേയയായ നടി സ്‌നേഹ ബാബുവും വിവാഹിതയായത്. കരിക്കിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായഗ്രാഹകനായ അഖില്‍ സേവ്യര്‍ ആയിരുന്നു വരന്‍.