അണ്ണന്‍ അല്ലാതെ മറ്റാര്..? സൂര്യയെ നായകനാക്കി കാര്‍ത്തിയുടെ ആദ്യ സംവിധാന സംരംഭം!!

സൂര്യയ്ക്കും സഹോദരന്‍ കാര്‍ത്തിക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചേട്ടന്‍ സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞ കാര്‍ത്തിയുടെ വാക്കുകള്‍ കേട്ടാണ് ആരാധകര്‍ ആവേശത്തിലായിരിക്കുന്നത്. കാര്‍ത്തിയുടെ ഏറ്റവും പുതിയ സിനിമ സര്‍ദാര്‍ ന്റെ പ്രമോഷനുമായി…

സൂര്യയ്ക്കും സഹോദരന്‍ കാര്‍ത്തിക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചേട്ടന്‍ സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞ കാര്‍ത്തിയുടെ വാക്കുകള്‍ കേട്ടാണ് ആരാധകര്‍ ആവേശത്തിലായിരിക്കുന്നത്. കാര്‍ത്തിയുടെ ഏറ്റവും പുതിയ സിനിമ സര്‍ദാര്‍ ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ചാണ് കാര്‍ത്തി ഈ വാര്‍ത്ത പുറത്ത് വിട്ടത്. ചേട്ടനെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് തന്റെ വളരെക്കാലമായുള്ള വലിയൊരു ആഗ്രഹമാണ്. അണ്ണന്‍ അല്ലാതെ തന്നെ മറ്റാര് വിശ്വസിക്കുമെന്നും കാര്‍ത്തി വേദിയില്‍ വെച്ച് പറഞ്ഞു.

സംവിധാന സഹായിയായി സിനിമാ രംഗത്തേക്ക് ചുവടുവെച്ച നടനാണ് കാര്‍ത്തി.. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന താരത്തിന് ഈ മേഖലയില്‍ വളരെ പെട്ടെന്ന് തന്നെ ശോഭിക്കാന്‍ കഴിഞ്ഞു. എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണെന്നാണ് കാര്‍ത്തി പറയുന്നത്. എന്നെ മറ്റാര്‍ക്കാണ് വിശ്വസിക്കാന്‍ സാധിക്കുക.. അദ്ദേഹത്തിന് എന്നെ പെട്ടെന്ന് മനസ്സിലാകും അതുകൊണ്ട് തന്നെ ഒരുമിച്ചുള്ള സിനിമാ ജോലി എളുപ്പമായിരിക്കുമെന്നും കാര്‍ത്തി പറയുന്നു. പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയില്‍ തുടക്കം കുറിച്ച താരമാണ് കാര്‍ത്തി.

karthi78 (2)

ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് മണിരത്‌നത്തിനൊപ്പം കാര്‍ത്തി തന്റെ കരിയര്‍ ആരംഭിച്ചത്..ആ ചിത്രത്തില്‍ സൂര്യ ആയിരുന്നു നായകന്‍. അന്ന് ക്യാമറയ്ക്ക് പിന്നില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിഗ് സ്‌ക്രീനില്‍ നായകനായി തിളങ്ങുകാണ് കാര്‍ത്തി. ഇപ്പോള്‍ താന്‍ ഉടനെ സംവിധായകന്‍ ആകുമെന്നും അതില്‍ സഹോദരന്‍ സൂര്യ തന്നെ ആയിരിക്കും നായകന്‍ എന്നും പറഞ്ഞിരിക്കുകയാണ് കാര്‍ത്തി. അതില്‍ വേറെ സംശയം ഒന്നുമില്ലെന്നും നടന്‍ പറഞ്ഞു.

കൃത്യമായ ഒരു പദ്ധതി ഇപ്പോള്‍ മനസ്സില്‍ ഇല്ലെങ്കിലും ഉടന്‍ സംവിധായകനാകുമെന്നും കാര്‍ത്തി പറഞ്ഞു. അതേസമയം, കാര്‍ത്തി നായകനാകുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ സര്‍ദാര്‍ ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തുകയാണ്. ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്നത്.