പ്രയതമന്റെ ജന്മദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് മേഘന രാജ്

മലയാളികളുടെ പ്രയതാരമാണ് നടി മേഘന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘന രാജ് അഞ്ച് മാസം ഗർഭിണിയായിരുന്നു. ചിരഞ്ജീവി സർജയുടെ അകാല വിയോഗം ഒരു മേഘനാ രാജിനെ പൂർണ്ണമായും തകർത്തിരുന്നു. എന്നാൽ…

മലയാളികളുടെ പ്രയതാരമാണ് നടി മേഘന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘന രാജ് അഞ്ച് മാസം ഗർഭിണിയായിരുന്നു. ചിരഞ്ജീവി സർജയുടെ അകാല വിയോഗം ഒരു മേഘനാ രാജിനെ പൂർണ്ണമായും തകർത്തിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ പൊന്നോമനയായ റയാനുവേണ്ടി എല്ലാം ഉള്ളിലൊതുക്കി മകന് അച്ഛനും അമ്മയും ആവുകയാണ് മേഘന രാജ്.

കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്ജീവി സർജയുടെ ജന്മദിനം. ചീരുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മേഘന പങ്കുവെച്ച കുറിപ്പ് വികാരഭരിതമായിരുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് താരം പോസ്റ്റ് പങ്കുവെച്ചത്. കൂടാതെ ഇവരുടെ വിവാഹ ചടങ്ങിൽ ക്ലിക്ക് ചെയ്ത മനോഹരമായ ഒരു പഴയ ചിത്രം കൂടി മേഘന രാജ് പങ്കുവെച്ചു.

”ജന്മദിനാശംസകൾ എന്റെ സന്തോഷം!എന്ത് തന്നെ ആയാലും, ആരായാലും, ഒന്നല്ല,രണ്ടല്ല,ഞാൻ പുഞ്ചിരിക്കാൻ കാരണം നിനക്ക് വേണ്ടി മാത്രമാണ്….എന്റെ പ്രിയപ്പെട്ട ഭർത്താവ് ചീരൂ…ഐ ലവ് യു!” എന്നാണ് മേഘന രാജ് തന്റെ ഇൻസ്റ്റാഗ്രമിൽ കുറിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് 2020 ജൂൺ 7 ന് ചിരഞ്ജീവി സർജ മരണപ്പെട്ടത്. ഇരുവരും 10 വർഷത്തെ സൗഹൃദത്തിനൊടുവിലായാണ് വിവാഹിതരായത്.കുഞ്ഞ് വരാൻ പോവുകയാണെന്ന സന്തോഷത്തിനിടെയിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം.