’10 വര്‍ഷം ചോറും സാമ്പാറും മാത്രം കഴിച്ചിരുന്ന ഒരാള്‍ക്ക് ഒടുവില്‍ ബിരിയാണി കിട്ടിയപ്പോള്‍’! ഐക്കോിക് സീനിനെ കുറിച്ച് കാര്‍ത്തി

ലോകേഷ് കനകരാജ് കാര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രം ‘കൈതി’ വലിയ ഹിറ്റായിരുന്നു. അടുത്തിടെ ഇറങ്ങിയ ‘വിക്ര’വുമായി കണക്ട് ചെയ്തതോടെ കൈതി വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. അതിനിടെ ലോകേഷ് കൈതിയുടെ രണ്ടാംഭാഗം പ്രഖ്യാപിക്കുകയും ചെയ്തു.…

ലോകേഷ് കനകരാജ് കാര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രം ‘കൈതി’ വലിയ ഹിറ്റായിരുന്നു. അടുത്തിടെ ഇറങ്ങിയ ‘വിക്ര’വുമായി കണക്ട് ചെയ്തതോടെ കൈതി വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. അതിനിടെ ലോകേഷ് കൈതിയുടെ രണ്ടാംഭാഗം പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോഴിതാ കൈതിയെ കുറിച്ച് പറയുകയാണ് കാര്‍ത്തി. ഡില്ലി എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഡില്ലിയായത് നിരവധി ഗവേഷണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണെന്നും കാര്‍ത്തി പറയുന്നു.

‘എന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണ് കൈതി. കൈതിയേക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ചെറിയ ഒരു ആശയമായാണ് തോന്നിയത്. പിന്നീട് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇതൊരു വലിയ ആക്ഷന്‍ ചിത്രമാണെന്ന് എനിക്ക് മനസ്സിലായി. ഡില്ലി എന്ന കഥാപാത്രത്തിനായി ഞങ്ങള്‍ ഒരുപാട് ഗവേഷണം നടത്തിയിരുന്നു.

പൊലീസുകാരുടെ രക്ഷകനായതിനാല്‍ ഡില്ലിയുടെ രൂപം വളരെ സിംപിള്‍ ആയിരിക്കണമെന്ന് കരുതി. തടവുകാര്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവേഷണത്തിലൂടെ മനസിലാക്കി. അവര്‍ ഒരിക്കലും ആ വ്യക്തിയുടെ കണ്ണുകളില്‍ നോക്കി സംസാരിക്കില്ല. പ്രകൃതിയുമായുള്ള അവരുടെ ബന്ധം ആകാശം മാത്രമാണ് എന്നും മനസ്സിലാക്കാനായെന്നും കാര്‍ത്തി പറയുന്നു.

കൈതിയിലെ ഐക്കോണിക് സീന്‍ ആണ് ഡില്ലി ബിരിയാണി കഴിക്കുന്ന സീന്‍. 10 വര്‍ഷവും മൂന്ന് നേരം ചോറും സാമ്പാറും മാത്രം കഴിച്ചിരുന്ന ഒരാള്‍ ഒടുവില്‍ ബിരിയാണി കഴിച്ചപ്പോള്‍, അത് ചിത്രത്തിന്റെ ഒരു ഐക്കോണിക് സീനായി മാറിയെന്നാണ് കാര്‍ത്തി പറയുന്നത്.

കൈതിയുടെ ആക്ഷന്‍, കൊറിയോഗ്രാഫി, സംവിധാനം, സംഗീതം, വൈകാരിക വശങ്ങളൊക്കെയും കൈതിയെ വളരെ അവിസ്മരണീയമായ ഒരു ചിത്രമാക്കി മാറ്റി. സിനിമയുടെ തുടര്‍ ഭാഗം അണിയറയിലാണ്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും കാര്‍ത്തി വ്യക്തമാക്കി.