‘ഷെഹ്‌സാദ’യുടെ രക്ഷകനായി കാര്‍ത്തിക് ആര്യന്‍!!! പ്രതിഫലം തിരികെ നല്‍കി

യുവതാരം കാര്‍ത്തിക് ആര്യന്‍ നായകനായ പുതിയ ചിത്രമാണ് ‘ഷെഹ്‌സാദ’. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഷെഹ്‌സാദ. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പ്രതിഫലം തിരികെ നല്‍കിയിയിരിക്കുകയാണ് കാര്‍ത്തിക് എന്നാണ്…

യുവതാരം കാര്‍ത്തിക് ആര്യന്‍ നായകനായ പുതിയ ചിത്രമാണ് ‘ഷെഹ്‌സാദ’. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഷെഹ്‌സാദ. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പ്രതിഫലം തിരികെ നല്‍കിയിയിരിക്കുകയാണ് കാര്‍ത്തിക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രതിഫലം തിരികെ കൊടുക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കാര്‍ത്തിക്. ആദ്യം പ്രതിഫലം വാങ്ങിയാണ് അഭിനയിച്ചത്. എന്നാല്‍ സിനിമയുടെ സാമ്പത്തിക പ്രതിസന്ധിയറിഞ്ഞതോടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നല്‍കുകയായിരുന്നുവെന്ന് കാര്‍ത്തിക് പറഞ്ഞു. അങ്ങനെ താനും
നിര്‍മ്മാണത്തില്‍ പങ്കാളിയായി.

നടന്‍ എന്ന രീതിയില്‍ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നു. പിന്നീട് സിനിമ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് താന്‍ രക്ഷകനായി എത്തിയതെന്നും താരം പറയുന്നു. അങ്ങനെയാണ് താന്‍ പ്രതിഫലം തിരികെ നല്‍കി നിര്‍മ്മാണത്തിലേക്ക് എത്തിയതെന്ന് താരം പറയുന്നു. അങ്ങനെ നടന്‍ തന്നെ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ആയി.

ചിത്രത്തില്‍ കൃതി സനോണ്‍ ആണ് കാര്‍ത്തികിന്റെ നായികയായി എത്തിയത്.
മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.