ത്രില്ലടിപ്പിക്കാൻ ‘കാസർഗോൾഡ്’ മോഷൻ പോസ്റ്റർ പുറത്ത്

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാസർഗോൾഡ്’. ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.സോഷ്യൽ മീഡിയയിലൂടെ ദുൽഖർ സൽമാനാണ് കാസർഗോൾഡിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്.

ത്രില്ലർ ചിത്രമായ കാസർഗോൾഡ് സരിഗമ അവതരിപ്പിക്കുകയും എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.സജിമോൻ പ്രഭാകറാണ് സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ ചിത്രത്തിന് സംഗീതം പകരുന്നു. സഹ നിർമ്മാണം സഹിൽ ശർമ്മയാണ്. എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്‌രജീഷ് രാമചന്ദ്രൻ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ,സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസുനിൽ കാര്യാട്ടുക്കര.

Previous articleദീപിക പദുകോണ്‍ ആണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യില്ല! റോബിനെ ബോളിവുഡിലേക്ക് വിളിച്ചപ്പോള്‍ ആരതി പൊടി
Next article‘ഓനെ കൊല്ലണ്ടേ’; രേഖയുടെ ട്രെയ്‌ലറെത്തി!