ദീപിക പദുകോണ്‍ ആണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യില്ല! റോബിനെ ബോളിവുഡിലേക്ക് വിളിച്ചപ്പോള്‍ ആരതി പൊടി

മലയാളം ബിഗ് ബോസ് സീസണ്‍ 4ലൂടെ താരമായയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞ് ഒരു വര്‍ഷത്തോളമാകുമ്പോഴും ഇപ്പോഴും റോബിന്‍ തന്നെയാണ് താരം. ഇപ്പോഴിതാ റോബിനും ആരതി പൊടിയും ഒന്നിച്ച് ജീവിതത്തിലേക്ക് കടക്കുകയാണ്. അടുത്തയാഴ്ചയാണ് ഇരുവരുടെയും…

മലയാളം ബിഗ് ബോസ് സീസണ്‍ 4ലൂടെ താരമായയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞ് ഒരു വര്‍ഷത്തോളമാകുമ്പോഴും ഇപ്പോഴും റോബിന്‍ തന്നെയാണ് താരം. ഇപ്പോഴിതാ റോബിനും ആരതി പൊടിയും ഒന്നിച്ച് ജീവിതത്തിലേക്ക് കടക്കുകയാണ്. അടുത്തയാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം. ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചതുമുതല്‍ അവര്‍ തന്നെയാണ് സോഷ്യല്‍ ലോകത്തെ താരങ്ങള്‍.

ഇരുവരും ഒരുമിച്ചുള്ള വീഡിയോകളെല്ലാം സോഷ്യലിടത്ത് വൈറലാണ്. ഇപ്പോഴിതാ ആരതിയെ പ്രാങ്ക് കോള്‍ ചെയ്ത റോബിന്റെയും അവതാരകന്റെയും വീഡിയോ ആണ് വൈറലായിരിക്കുന്നത്.

റോബിന് ബോളിവുഡില്‍ നിന്നും അവസരം വന്നെന്ന് പറഞ്ഞാണ് ആരതിയ്ക്ക് പ്രാങ്ക് കോള്‍ എത്തിയത്. ദീപിക പദുകോണാണ് സിനിമയിലെ നായിക എന്നും അവതാരകന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിനെ ആരതി പിന്തുണക്കുന്നുണ്ട്. പക്ഷെ റോബിന് സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആരതി പറ്റില്ലെന്ന് പറഞ്ഞു. റോബിനോട് ചോദിക്കൂ എന്നാണ് ആരതി ആദ്യം പറയുന്നത്. റോബിന്‍ സീന്‍ ചെയ്യാന്‍ സമ്മതിച്ചു, നിങ്ങളുടെ സമ്മതം വേണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഓക്കെയല്ല എന്നാണ് ആരതി പൊടി മറുപടി നല്‍കുന്നത്.

തനിക്കും നിരവധി അവസരങ്ങള്‍ സിനിമയില്‍ നിന്ന് വന്നിരുന്നു, ഇന്റിമേറ്റ്് സീനുകള്‍ കാരണമാണ് ചെയ്യാഞ്ഞതെന്നും ആരതി പറയുന്നു. ചേട്ടന്‍ അഭിനയിച്ച് നല്ല രീതിയില്‍ പോവുന്നതില്‍ സന്തോഷമേ ഉള്ളൂ. പക്ഷെ ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താല്‍പര്യമില്ലെന്നും ആരതി പറയുന്നു. എന്നാല്‍ അവസാനം ആരതിയോട് പ്രാങ്ക് കോളാണെന്ന് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്.