മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാതലി’ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു.…

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാതലി’ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. നായകൻ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും സിനിമയിലെ മ്റ്റ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്വിറ്ററിലും സോഷ്യൽ മീഡിയയിലും തരംഗമായിരുന്നു. ജ്യോതിക പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് കാതൽ.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുക. നേരത്തെ കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും മമ്മൂട്ടിയെയും മമ്മൂട്ടി കമ്പനിയെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ്.

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ്സെബാസ്റ്റ്യൻ, കലാസംവിധാനം ഷാജി നടുവിൽ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,സൗണ്ട് ഡിസൈൻ ടോണി ബാബു,പി ആർ ഒ പ്രതീഷ് ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്സ്.