പുതിയ കാരവന്‍ നേരിട്ടെത്തി ഏറ്റുവാങ്ങി മോഹന്‍ലാല്‍!!! കൊട്ടാരസദൃശ്യമായ അകത്തളം

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനായി പുതിയ കാരവന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അത്യാഢംബര കാരവാന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ അത്യാഡംബര കാരവാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി ഏറ്റുവാങ്ങിയിരിക്കുകയാണ്. പുതിയ കാരവാന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ്…

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനായി പുതിയ കാരവന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അത്യാഢംബര കാരവാന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ അത്യാഡംബര കാരവാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി ഏറ്റുവാങ്ങിയിരിക്കുകയാണ്.

പുതിയ കാരവാന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാഹനം ഡിസൈന്‍ ചെയ്ത ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

കേരളത്തിലെ സ്പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഓജസ് ഓട്ടോമൊബൈല്‍സാണ് ലാലേട്ടന് വേണ്ടി പുതിയ കാരവാന്‍ സെറ്റ് ചെയ്തത്. മുമ്പ് വാഹനത്തിന്റെ പുറംമോടിയും മറ്റ് ഫീച്ചറുകളുമാണ് പുറത്തുവന്നത്.

ഇപ്പോഴിതാ അകത്തളത്തിന്റെ ചിത്രം ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ബ്രൗണ്‍ നിറത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിറം നല്‍കിയാണ് അകത്തളത്തിലും ആഡംബരം നിലനിര്‍ത്തിയിരിക്കുന്നത്.

എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായിട്ടാണ് കാരവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ആണ് ഈ വാഹനത്തിനും. ബ്രൗണ്‍ നിറത്തിലാണ് കാരവാന്‍. വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും നല്‍കി അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയാണ് പുതിയ കാരവാന്‍ ആക്കിമാറ്റിയത്.

ബ്രൗണ്‍ നിറത്തില്‍ തന്നെയാണ് അകത്തളത്തിലെ ഇരുപ്പിടവും അലങ്കരിച്ചിരിക്കുന്നത്. റീഡിങ്ങ് ലൈറ്റുകള്‍ക്കൊപ്പം റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകള്‍ റൂഫില്‍ ഒരുക്കിയിട്ടുണ്ട്. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.