കാത്തിരിപ്പിന് അവസാനം; കാതൽ നവംബർ 23ന് തീയറ്ററുകളിൽ

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു കാതൽ എന്ന ചിത്രത്തിന്റെ റിലീസ് .മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും. ജിയോ ബേബി…

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു കാതൽ എന്ന ചിത്രത്തിന്റെ റിലീസ് .മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്.  ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയായിരുന്നു.  മുപ്പത് ദിവസം കൊണ്ടാണ് കാതലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. വലിയ സിനിമകൾ റിലീസിന് വരുന്നത് കൊണ്ടാണ് കാതൽ വൈകുന്നത് എന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത്. അതെ സമയമ മമ്മൂട്ടിയും കാതലുമാകും ഗോവൻ ചലച്ചിത്രമേളയുടെ സുപ്രിസ്ഡ് എന്ന് ഇന്ത്യൻ പനോരമ ജൂറി അംഗവും മലയാള സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി. വ്യാസൻ പറഞ്ഞിരുന്നു. കാതൽ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഒരിക്കൽക്കൂടി മലയാളികളെ വിസ്മയിപ്പിക്കാൻ എത്തുകയാണെന്നും വ്യാസൻ പറഞ്ഞു. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം ആണ് ജ്യോതിക  മലയാളത്തിൽ തിരികെയെത്തുന്നത് .

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്. നെഗറ്റിവ്ഷേഡുള്ള കഥാപാത്രമാകും ഇതെന്നാണ് നേരത്തെ പുറത്തു വന്ന വിവരങ്ങൾ.   മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. ടര്‍ബോ എന്ന സിനിമയാണ് മമ്മൂട്ടിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.  കാതൽ  തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ  പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.