‘കഠിന കഠോരമീ അണ്ഡകടാഹം” പുതിയ പോസ്റ്റർ കാണാം

ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ…

ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. അതേ സമയം കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് കഠിന കഠോരമീ അണ്ഡകടാഹം നിർവഹിക്കുന്നത്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി,നിർമ്മൽ പാലാഴി, ബിനു പപ്പു, സുധീഷ്, പാർവതി കൃഷ്ണ, ശ്രീജ രവി , ഫറ ഷിബ്ല,സ്വതി ദാസ് പ്രഭു, അശ്വിൻ എന്നീ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഹർഷദ് ആണ്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് കഠിന കഠോരമീ അണ്ഡകടാഹം. എസ്. മുണ്ടോൾ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്