അവിടെ വെച്ച് നാദിർഷക്കയെ കണ്ടപ്പോൾ ഞാൻ ഓടിപ്പോയി ആ പാട്ട് പാടി!

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.…

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളെ എല്ലാം ശക്തമായി തന്നെ അതിജീവിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞു. പ്രശ്നങ്ങളെ എല്ലാം അതിജീവിച്ച താരം ഇപ്പോൾ ഭർത്താവിനും കുഞ്ഞിനും ഒപ്പം സന്തോഷകരമായ കുടുംബജീവിതം ആഘോഷിക്കുകയാണ്.

ഇപ്പോഴിതാ കൈരളി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജെ ബി ജങ്ക്ഷൻ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, അമ്മയ്ക്കൊരു ഫോറിൻകുട ഡാഡിയ്ക്കൊരു കാലൻകുട എന്ന നാദിര്ഷാക്കയുടെ ഒരു പാരഡി ഗാനം ഹിറ്റ് ആയ സമയം ആയിരുന്നു അത്. അന്ന് ആ പാട്ടൊക്കെ  എനിക്ക് കാണാപ്പാഠംആയിരുന്നു. ഞാനും കൂട്ടുകാരും ഒക്കെ ആ ഗാനം പാടിക്കൊണ്ടിരുന്ന സമയം. ആ സമയത്ത് തന്നെ ആണ് ഞാൻ ബാലതാരമായി അഭിനയിക്കാൻ എത്തുന്നതും. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി ഇക്കയെ കാണുന്നത്. ബോബനും മോളിയിൽ ഞാൻ മോളിയായി അഭിനയിച്ച സമയം.

ഇക്കയെ കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു ആ പാട്ട് കാണാപ്പാഠം പാടി. അത്രയ്ക്ക് ഇഷ്ട്ടം ആണ് എനിക്ക് ഈ ഗാനം എന്നും കാവ്യ പറഞ്ഞു. അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്, എനിക്ക് നല്ല ഒരു സുഹൃത്ത് ആണ്, അതിലുപരി എന്റെ ജ്യേഷ്ടസഹോദരൻ കൂടിയാണ് എന്നും കാവ്യ പറഞ്ഞു.