മോഹന്‍ലാല്‍ മൗനം വെടിയണം!!! 9 ചോദ്യങ്ങളുമായി ഗണേഷ്‌കുമാറിന്റെ തുറന്ന കത്ത്

താരസംഘടനയായ അമ്മ പീഡനക്കേസില്‍ പ്രതിയായ നിര്‍മ്മാാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിലും മൃദുസമീപനം തുടരുന്നതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമ്മ ജനറല്‍ ബോഡി മീറ്റിംഗിന് വിജയ് ബാബു എത്തിതും വിവാദമായിരുന്നു. മാത്രമല്ല അമ്മ ഒരു…

താരസംഘടനയായ അമ്മ പീഡനക്കേസില്‍ പ്രതിയായ നിര്‍മ്മാാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിലും മൃദുസമീപനം തുടരുന്നതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമ്മ ജനറല്‍ ബോഡി മീറ്റിംഗിന് വിജയ് ബാബു എത്തിതും വിവാദമായിരുന്നു. മാത്രമല്ല അമ്മ ഒരു ക്ലബ്ല് ആണെന്ന് ജനറല്‍സെക്രട്ടറിയായ ഇടവേളബാബു പറഞ്ഞതും ഏറെ വിവാദമായിരുന്നു.

വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന കത്തെഴുതി
പ്രതികരിച്ചിരിക്കുകയാണ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. പ്രസിഡന്റിന്റെ മറുപടി ആവശ്യപ്പെട്ട് ഒന്‍പതു ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.

ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോയെന്നും അമ്മ ക്ലബ്ബ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇടവേളബാബു സംഘടനയുടെ ജനറല്‍സെക്രട്ടറിയായി തുടരാന്‍ യോഗ്യനാണോയെന്നും മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു.

വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എന്‍ട്രി എന്ന നിലയില്‍ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വിഡിയോ ഇറക്കി. ഈ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തില്‍ പറയുന്നു.