ആ നടനോട് തോന്നിയ ക്രഷ് ഒപ്പം അഭിനയിച്ചപ്പോള്‍ മാറി: സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് രചന

പണ്ട് നടന്‍ ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നടി രചന നാരായണന്‍ കുട്ടി. എന്നാല്‍ സുഹൃത്തായപ്പോള്‍ അത് മാറിയെന്നും രചന പറഞ്ഞു. അസൂയ തോന്നിയ നടി ഊര്‍വശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും…

പണ്ട് നടന്‍ ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നടി രചന നാരായണന്‍ കുട്ടി. എന്നാല്‍ സുഹൃത്തായപ്പോള്‍ അത് മാറിയെന്നും രചന പറഞ്ഞു. അസൂയ തോന്നിയ നടി ഊര്‍വശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും രചന കൂട്ടിച്ചേര്‍ത്തു.

‘ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. എന്നാല്‍, ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ലെന്നും രചന പറയുന്നു.

ഊര്‍വശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നത് പോലെ ഊര്‍വശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം,’ രചന പറഞ്ഞു.

സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൊവിഡ് വന്നില്ലെങ്കില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓണ്‍ലൈന്‍ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും.