കൂട്ടുകാർക്ക് ഒപ്പം സമയം ചിലവഴിക്കാൻ അനുവതിക്കണം എന്ന മുദ്രപത്രത്തിൽ ഒപ്പിട്ട ദമ്പതികൾ ഇവരാണ് !!

നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് വിവാഹം കഴിഞ്ഞാൽ പിന്നെ തങ്ങളുടെ പ്രിയ കൂട്ടുകാരനെ വൈകുന്നേരത്തെ സോറപറച്ചിലിന് കിട്ടില്ലെന്ന്. ചങ്ക് കൂട്ടുകാരാണേൽ പറയും കെട്ട് കഴിഞ്ഞതോടെ അവന് ഞങ്ങളെയൊന്നും വേണ്ട..ഭാര്യയെമാത്രം മതി, അതേ ഭാര്യ…

നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് വിവാഹം കഴിഞ്ഞാൽ പിന്നെ തങ്ങളുടെ പ്രിയ കൂട്ടുകാരനെ വൈകുന്നേരത്തെ സോറപറച്ചിലിന് കിട്ടില്ലെന്ന്. ചങ്ക് കൂട്ടുകാരാണേൽ പറയും കെട്ട് കഴിഞ്ഞതോടെ അവന് ഞങ്ങളെയൊന്നും വേണ്ട..ഭാര്യയെമാത്രം മതി, അതേ ഭാര്യ വന്നിട്ട് ദിവസങ്ങളെ ആയുള്ളു ഞങ്ങളൊക്ക്െ വർഷങ്ങളായി നിന്റഎ കൂടെ ഉണ്ട് മറക്കമണ്ടാട്ടോ… ഇങ്ങനെ പോവുന്നു പരാതിയുടെ കണക്കുകകൾ.. എന്നാൽ വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ ഭാര്യയ്ക്ക് അത്ര പെട്ടെന്നൊന്നും വിട്ടുനൽകില്ലെന്നു പറയുകയാണ് കഞ്ചിക്കോട്ടെ ഒരുപറ്റം സുഹൃത്തുകൾ.

കഞ്ചിക്കോട്ടുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഘുവിൻറെ സുഹൃത്തുകളാണ് ഇക്കാര്യം നവവധുവിനെ അറിയിച്ചിരിക്കുന്നത്. അതിനായി അവർ ഒരു ‘കരാർ’ വധുവിൻറെ കൈയിൽ നിന്നും എഴുതി വാങ്ങി. രാത്രി ഒമ്പത് മണി വരെ കൂട്ടുകാർക്കൊപ്പം ചെലവഴിക്കാൻ ഭർത്താവിനെ അനുവധിക്കുമെന്നും അതുവരെ ഫേണിൽ വിളിച്ച് ശല്യം ചെയ്യില്ല എന്നും സത്യം, സത്യം, സത്യം എന്നായിരുന്നു മുദ്ര പാത്രത്തിൽ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മലയക്കോട് വി എസ് ഭവനിൽ എസ് രഘുവിന്റെയും കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ് അർച്ചനയുടെയും വിവാഹം നടന്നത്. വധുവായ അർച്ചന പറയുന്നത് ഇത് താൻ രസകരമായാണ് എടുക്കുന്നതെന്നും, ഇതറിഞ്ഞ് പലരും വിളിക്കാർ ഉണ്ടെന്നും പറഞ്ഞു.