സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വിവാഹ മോചനം ‍നേടി !!

ടെന്നീസ് താരം സാനിയ മിര്‍സയും ഷുഹൈബ് മാലിക്കം വിവാഹ മോചിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഔദ്യോഗികമായി വിവാഹ മോചനം നേടി എന്നുമാണ് വാർത്തകൾ വരുന്നത്. ഷുഹൈബ്…

ടെന്നീസ് താരം സാനിയ മിര്‍സയും ഷുഹൈബ് മാലിക്കം വിവാഹ മോചിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഔദ്യോഗികമായി വിവാഹ മോചനം നേടി എന്നുമാണ് വാർത്തകൾ വരുന്നത്. ഷുഹൈബ് മാലികിന്റെ മാനേജ്‌മെന്റ് ടീമിലെ പേര് വെളുപ്പെടുത്താത്ത അംഗമാണ് ഇത്തരത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം ഇരുവരും ഇപ്പോൾ നേടിയെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ല എന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വെക്തി പറയുന്നത്.

എന്നാൽ കുറച്ചു ദിവസങ്ങളായി സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ സങ്കടം കലര്‍ത്തിയുള്ള പ്രതികരണങ്ങളാണ് പങ്ക് വെക്കുന്നതും, പങ്ക് വെച്ച കുറിപ്പിൽ വിവാഹ മോചനത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു, കൂടാതെ ഷുഹൈബ് മാലിക് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ വാക്കുകളാണ് ഇരുവരുടെയും ബന്ധത്തിന്റെ തകർച്ചക്ക് ഇടയാക്കിയതെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. ഷോക്കിടയിൽ സാനിയെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും അറിയില്ലെന്നും ആയിരുന്നു ഷുഹൈബ് മാലിക്കിന്റെ മറുപടി.