റോക്കിയുടെ മിക്ക ഡയലോഗുകളും യാഷ് തനിയെ എഴുതിയത്.

ഇന്ത്യന്‍ സിനിമാ പ്രേമികര്‍ക്ക് ദൃശ്യ വിരുന്നാണ് കെ.ജി.എഫ് ഒന്നാം ഭാഗം സമ്മാനിച്ചത്.  മെയ്ക്കിങ്ങിനൊപ്പം മികവുറ്റ സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍ കെ.ജി.എഫ് ഏവര്‍ക്കും ഓര്‍ത്തിരിക്കാനുള്ള ഒരു സിനിമയായി മാറി. കെജിഎഫ് രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. അഞ്ച്…

ഇന്ത്യന്‍ സിനിമാ പ്രേമികര്‍ക്ക് ദൃശ്യ വിരുന്നാണ് കെ.ജി.എഫ് ഒന്നാം ഭാഗം സമ്മാനിച്ചത്.  മെയ്ക്കിങ്ങിനൊപ്പം മികവുറ്റ സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍ കെ.ജി.എഫ് ഏവര്‍ക്കും ഓര്‍ത്തിരിക്കാനുള്ള ഒരു സിനിമയായി മാറി.

കെജിഎഫ് രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിലും ഡയലോഗുകള്‍ക്ക് പ്രാധാന്യം ഏറെയാണ്. അതിനിടെയാണ് ചിത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രശാന്ത് രംഗത്തെത്തിയത്.

ചിത്രത്തിലെ നായകന്റെ മിക്ക ഡയലോഗുകളും എഴുതിയിരിക്കുന്നത് യാഷ് തന്നെയാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും. 2020ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പലപ്പോഴും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പലകാരണങ്ങളാണ് പ്രദര്‍ശനം നീണ്ടുപോവുകയായിരുന്നു.