ആരെയും അറിയിക്കാതെ കെജിഎഫ് താരം വിവാഹിതയായി

സൈലന്റ് ആയി വന്നു ചരിത്രം സൃഷ്‌ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. അത്തരത്തിൽ കെജിഎഫിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് ശ്രീനിഥി ഷെട്ടി. സമൂഹമാധ്യമങ്ങളിലും…

സൈലന്റ് ആയി വന്നു ചരിത്രം സൃഷ്‌ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. അത്തരത്തിൽ കെജിഎഫിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് ശ്രീനിഥി ഷെട്ടി.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രീനിഥി പങ്കുവെച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യമാണ് ചിത്രത്തിന് താഴെയായി കൂടുതലായി എത്തിയിരിക്കുന്നത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങൾ ഒന്നും താരം ഇതുവരെയും നടത്തിയിട്ടില്ല.