മലയാളം ന്യൂസ് പോർട്ടൽ
Film News

കാണാൻ കുട്ടിയാനയെ പോലെയുണ്ട്; തന്റെ ചിത്രങ്ങൾക്ക് മോശം കമെന്റിട്ടയാളുടെ വായടപ്പിച്ച് ഖുശ്‌ബു

തമിഴിന് പുറമെ മലയാളികളുടെയും പ്രിയതരമാണ് ഖുശ്‌ബു, തന്റെ വിശേഷങ്ങൾ എല്ലാം ഖുശ്‌ബു ആരാധകരോടെ പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം ഖുശ്‌ബുവിന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയ ആൾക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് താരം. താരം തന്റെ വർക്ഔട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്‌റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ആരോഗ്യം പരീക്ഷിക്കുകയാണ് ഈ വ്യായാമത്തിലൂടെ ചെയ്യുന്നതെന്നും നടി  പറഞ്ഞിരുന്നു.

നിരവധി ആളുകൾ ചിത്രത്തിന് കമെന്റുമായി എത്തി എന്നാൽ ഒരാൾ ചിത്രത്തിന് കുട്ടിയാനയെ പോലെയുണ്ട് എന്ന് കമെന്റിട്ടു. കമന്റിലൂടെ തന്നെ ചുട്ട മറുപടി ഖുശ്ബു നല്‍കി. നിന്റെ മുഖം നീ ആദ്യം കണ്ണാടിയില്‍ പോയി നേരെ നോക്ക്, എന്നിട്ട് തന്നെ വിമര്‍ശിക്കൂ എന്നായിരുന്നു നടിയുടെ കമന്റ്. താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.