ദുൽഖർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്‌ഡേറ്റ് ഇതാണ്!

യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ .സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ…

യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ .സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.ഇപ്പോഴിതാ കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

സിനിമയുടെ ചെറിയൊരു ഉത്തരേന്ത്യൻ ഷെഡ്യൂൾ ബാക്കിയുണ്ടെങ്കിലും ടീം ഇതിനകം തന്നെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുൽ സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടിരിക്കുകയാണ്.’കെഒകെ ലോഡിങ്…’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷം താരം പങ്കുവെച്ചത്.

അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന കിംഗ് ഓഫ് കൊത്ത ഒരു മാസ് ഗ്യാങ്സ്റ്റർ ചിത്രമാണ്. ഈ വർഷത്തെ ഓണം റിലീസായാണ് സിനിമയെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയുമാണ്.

ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീത സംവിധാനം.ഛായാഗ്രഹണം നിമീഷ് രവിയും എഡിറ്റർ ശ്യാം ശശിധരനുമാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമയെത്തും