2023 മാര്‍ച്ച് വരെയുള്ള വാറന്റി നല്‍കുന്നില്ല!! കൊച്ചിയില്‍ പരസ്യപ്രതിഷേധവുമായി നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍

പുതിയ കാറെടുത്തപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച് നടന്‍. നടന്‍ കിരണ്‍ അരവിന്ദാക്ഷനാണ് കൊച്ചിയിലെ ഫോക്‌സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധിച്ചത്. പറഞ്ഞ വാറന്റി നിഷേധിച്ചതിലായിരുന്നു നടന്റെ പരസ്യ പ്രതികരണം. യഥാര്‍ത്ഥ കാരണം…

പുതിയ കാറെടുത്തപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച് നടന്‍. നടന്‍ കിരണ്‍ അരവിന്ദാക്ഷനാണ് കൊച്ചിയിലെ ഫോക്‌സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധിച്ചത്. പറഞ്ഞ വാറന്റി നിഷേധിച്ചതിലായിരുന്നു നടന്റെ പരസ്യ പ്രതികരണം.

യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞാണ് തനിക്ക് വാറന്റി നിഷേധിച്ചതെന്ന് കിരണ്‍ പറയുന്നു. ഏകദേശം 10 ലക്ഷം രൂപ വായ്പയെടുത്താണ് കിരണ്‍ ഫോക്‌സ് വാഗന്‍ പോളോ ഡീസല്‍ കാര്‍ വാങ്ങിയത്.

കൊച്ചി മരടിലെ യാര്‍ഡിലാണ് നിലവില്‍ കാര്‍ ഉള്ളത്. എന്നാല്‍ 16 മാസമായി കാര്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. 2021 ഓഗസ്റ്റിലാണ് ബ്രേക്ക് ഡൗണായി ഇവിടെ കിടക്കാന്‍ തുടങ്ങിയത്. 2023 മാര്‍ച്ച് വരെ വാഹനത്തിന്‍ വാറന്റി ഉണ്ടെന്ന് കിരണ്‍ പറയുന്നു.

എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ്
ഫോക്‌സ് വാഗന്‍ അംഗീകൃത സര്‍വീസ് സെന്ററിന്റെ വിശദീകരണം.

മൂന്ന് ലക്ഷത്തോളം രൂപയോളം ചെലവ് വരുന്ന മെയിന്റനിന്‍സിന് വാറന്റി ലഭിക്കില്ലെന്നാണ് അവരുടെ പ്രതികരണം. എന്നാല്‍ എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദിക്കുമ്പോള്‍, അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായിട്ടാണ് പെരുമാറുന്നതെന്നും നടന്‍ പറയുന്നു.