ഈ പയ്യനെ ഓർമയില്ലേ മോഹലാലിനും മമ്മൂട്ടിക്കും പകരക്കാരനായി അഭിനയിച്ചവൻ

അഴകിയ രാവണൻ സിനിമയിൽ വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനം മലയാളികൾ ഇന്നും നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുന്ന പാട്ടുകളിൽ ഒന്നാണ്. ഈ സിനിമയിൽ കാവ്യാ മാധവൻ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചപ്പോൾ ശങ്കർദാസ് ആയി എത്തിയ മമ്മൂട്ടിയുടെ…

അഴകിയ രാവണൻ സിനിമയിൽ വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനം മലയാളികൾ ഇന്നും നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുന്ന പാട്ടുകളിൽ ഒന്നാണ്. ഈ സിനിമയിൽ കാവ്യാ മാധവൻ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചപ്പോൾ ശങ്കർദാസ് ആയി എത്തിയ മമ്മൂട്ടിയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിശങ്കരനെ ഇന്നും നമ്മൾ മറക്കാൻ ഇടയില്ല. പിന്നീട് സ്പടികം തുടങ്ങി നിരവധി സിനിമകളിൽ നിരവധി കഥാപാത്രം അഭിനയിക്കുകയുണ്ടായി. പിന്നീട് സിനിമയിൽ സജ്ജീവമായി ഇല്ലാത്തതിനാലാകും താരത്തിന്റെ പേരുപോലും പലർക്കും അറിയാൻ ഇടയില്ല.

മോഹൻലാലിലും മമ്മൂട്ടിക്കും പകരക്കാരനായി മാറിയ ഈ നടന്റെ പേര് കിരണ്‍ സെബാസ്റ്റ്യന്‍ എന്നാണ്. കിരണ്‍ സെബാസ്റ്റ്യന്‍ എന്ന സിനിമാപ്രവര്‍ത്തകന്റെ മകനാണ് കിരണ്‍ സെബാസ്റ്റ്യന്‍. കിരണ്‍ സെബാസ്റ്റ്യന്‍ നടനായും സാഹസസംവിധായകനായും മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. സിനിമയോടുള്ള അതിയായ ഭ്രമം മൂത്ത് പഠനം തന്ന പാതിവഴിയിൽ ഉപേഷിച്ച് മദ്രാസിലേക്ക് വണ്ടികയറിയ സെബാസ്റ്റ്യന്‍ പിന്നീട ഒരു സുന്ദരിയുടെ കഥ എന്ന കുഞ്ചാക്കോ ചിത്രത്തിലൂടെ മലയാളസിനിമയിൽ തുടക്കമിട്ടു. അതിന് ശേഷം ആയുഷ്‌കാലം, നിര്‍ണ്ണയം, ചുക്കാന്‍, കര്‍മ്മ എന്നി ചിത്രങ്ങളിൽ ചെറുകിട വേഷങ്ങളിൽ സെബാസ്റ്റ്യന്‍ അഭിനയിക്കുകയുണ്ടായി.

കമല്‍, ഭദ്രന്‍, ജോമോന്‍, തമ്പി കണ്ണന്താനം തുടങ്ങി നിരവധി സംവിധായകർക്കൊപ്പം സഹഅംവിഷയകനായും സെബാസ്റ്റ്യന്‍ പ്രവർത്തിച്ചിട്ടുണ്ട്. കടലോരക്കാറ്റ് എന്ന ചിത്രത്തിൽ സുരേഷ്‌ഗോപിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് കിരണ്‍ സെബാസ്റ്റ്യന്‍ സിനിമയിൽ എത്തുന്നത്. എന്നിരുന്നാലും മാന്ത്രികം എന്ന ചിത്രത്തിലെ വേഷമായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് സ്പടികം ചിത്രത്തിൽ മോഹലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ തിലകനെ കടുവ എന്ന് വിളിക്കുന്ന കിരണിനെ മലയാളികൾ മറക്കില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം പച്ചകുതിര, ക്ലാസ്‌മേറ്റ്‌സ്, സൈക്കിള്‍ തുടങ്ങിയ സിനിമകളിലും കിരൺ അഭിനയിക്കുകയുണ്ടായി.