കെകെയ്ക്ക് അസ്വസ്ഥതകളുണ്ടായിരുന്നു; അവസാന പരിപാടിയുടെ ദൃശ്യങ്ങളുമായി ആരാധകര്‍

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സംഗീത പരിപാടിക്കിടെ കെ.കെ അസാധാരണമായി…

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സംഗീത പരിപാടിക്കിടെ കെ.കെ അസാധാരണമായി വിയര്‍ത്തിരുന്നുവെന്ന് വീഡിയോയില്‍ കാണാം. കെ.കെ ടവല്‍ കൊണ്ട് മുഖം തുടയ്ക്കുന്നതും സംഘാടകരോട് എ.സി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഘാടകരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചകളുണ്ടായിരുന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

https://twitter.com/Omnipresent090/status/1531762445731016706?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1531762445731016706%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmadhyamam-epaper-madh%2Fkekevallatheviyarthirunnuesipravarthikkunnillennparathiparayunnundayirunnuavasanashoyudevidiyopangkuvechaaradhakar-newsid-n391466048%3Fs%3Dauu%3D0xa3634cd63eb2fef5ss%3Dwsp

ഹൃദയസ്തംഭനമാണ് കെ.കെയുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തലയിലുമുണ്ടായിരുന്ന മുറിവുകള്‍ കണക്കിലെടുത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കെ കെ മരിച്ചത്. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞ് വീഴുകയായിരുന്നു. കൊല്‍ക്കത്ത സി.എം.ആര്‍.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാളി ദമ്പതികളായ സിഎസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത്, വളര്‍ന്നതും ഡല്‍ഹിയില്‍ തന്നെയാണ്. 3500 ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ കെ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.