നെഞ്ചുവേദനയാണെന്നു പറഞ്ഞ കെകെയെ പുറത്തെത്തിക്കുന്ന വീഡിയോ

ബോളിവുഡ് ഗായകന്‍ കെകെയുടെ ആകസ്മിക വിയോഗം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 53-ആം വയസ്സില്‍, ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. കൊല്‍ക്കത്തയില്‍ ഒരു സംഗീത കച്ചേരി തത്സമയം അവതരിപ്പിച്ചതിന് ശേഷം ഹോട്ടല്‍ റൂമിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത പോലീസ്…

ബോളിവുഡ് ഗായകന്‍ കെകെയുടെ ആകസ്മിക വിയോഗം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 53-ആം വയസ്സില്‍, ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. കൊല്‍ക്കത്തയില്‍ ഒരു സംഗീത കച്ചേരി തത്സമയം അവതരിപ്പിച്ചതിന് ശേഷം ഹോട്ടല്‍ റൂമിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കെകെയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, ഒരു വീഡിയോ വൈറലായി, അതില്‍ ഗായകന്റെ ടീം അദ്ദേഹത്തെ കച്ചേരി വേദിയില്‍ നിന്ന് പുറത്തെത്തിക്കുന്നത് കാണാം. കച്ചേരിയുടെ ഇടയില്‍ കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടുിരുന്നു, പക്ഷേ കഴിയുന്നിടത്തോളം പരിപാടി അവതരിപ്പിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിച്ചപ്പോള്‍, ഗായകന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ പോയി കുറച്ച് സമയം വിശ്രമിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഹോട്ടലില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ടീമിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

കൈ ടവ്വല്‍ കൊണ്ട് മുഖം തുടയ്ക്കുകയും ചൂടിനെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്ന കെകെയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

https://twitter.com/Omnipresent090/status/1531762445731016706?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1531762445731016706%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.peepingmoon.com%2Fentertainment-news%2Fnews%2F64548%2FVideo-of-KK-being-rushed-off-stage-after-complaining-of-chest-pain-goes-viral-hours-after-his-demise-.html

പരിപാടിയില്‍ പങ്കെടുത്തവരും ദൃക്സാക്ഷികളും പറയുന്നതനുസരിച്ച് 2500 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഓഡിറ്റോറിയത്തില്‍ 5000 പേരോളം എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ അസ്വസ്ഥനായ അദ്ദേഹം ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കെ.കെയെ കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കെ.കെയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.