ഹനീഫ വിടപറഞ്ഞിട്ട് 14 വര്‍ഷങ്ങള്‍!! ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് സിനിമാലോകം

കാലങ്ങള്‍ എത്ര കടന്നു പോയാലും കലാകാരനും കലയും എന്നും ജനമനസ്സില്‍ ജീവിക്കും എന്നതിന് ഉദാഹരണമാണ് കൊച്ചിന്‍ ഹനീഫയുടെ ജീവിതം. മലയാള സിനിമയ്ക്ക് കൊച്ചിന്‍ ഖനീഫ എന്ന നടന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് സത്യം.…

കാലങ്ങള്‍ എത്ര കടന്നു പോയാലും കലാകാരനും കലയും എന്നും ജനമനസ്സില്‍ ജീവിക്കും എന്നതിന് ഉദാഹരണമാണ് കൊച്ചിന്‍ ഹനീഫയുടെ ജീവിതം. മലയാള സിനിമയ്ക്ക് കൊച്ചിന്‍ ഖനീഫ എന്ന നടന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് സത്യം. ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് 14 വര്‍ഷമാകുന്നു. അദ്ദേഹത്തിന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരരാജാവ് മോഹന്‍ലാല്‍ അടക്കം കൊച്ചിന്‍ ഹനീഫയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ഹനീഫയുടെ മുഖം ഓര്‍ക്കുമ്പോള്‍ തന്നെ എത്രയെത്ര കഥാപാത്രങ്ങളാണ് മലയാളി മനസ്സിലെക്ക് ഓടിയെത്തുന്നത.് പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയേയും, പറക്കും തളികയിലെ ഇന്‍സ്പെക്ടര്‍ വീരപ്പന്‍ കുറുപ്പിനെയും മാന്നാര്‍ മത്തായി യിലെ എല്‍ദോയെയും എങ്ങനെയാണ് മലയാളിക്ക് മറക്കാനാവുക. മലയാളം, തമിഴ്,ഹിന്ദി ,തെലുങ്കു ഉള്‍പ്പെടെ മുന്നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.

അഴിമുഖം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാ അരങ്ങേറ്റം. പിന്നീട് വില്ലനായും സ്വഭാവനടനായും ഹാസ്യ നടനായും പ്രേക്ഷകരെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഹനീഫ സിനിമയില്‍ നിറഞ്ഞാടി. കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെ മകനായി ജനിച്ച ഹനീഫ വിദ്യാഭ്യാസകാലത്ത് തന്നെ മോണോ ആക്ടില്‍ സജീവമായിരുന്നു.

ആളുകളെ ചിരിപ്പിച്ച ഹനീഫ എന്ന ഹാസ്യ കലാകാരന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് അന്തിക്കും. വാത്സല്യം എന്ന ഒറ്റ ചിത്രം മതി ഹനീഫ എന്ന സംവിധായകന്‍ ആരായിരുന്നു എന്ന് മനസ്സിലാക്കാന്‍. ആണ്‍ കിളിയുടെ താരാട്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 15ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി. 2010 ന് കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ഹനീഫ അന്തരിച്ചത്.