നിങ്ങൾ നല്ലവൻ ആയിരുന്നെങ്കിൽ ശാലിനി നിങ്ങളെ ഉപേക്ഷിച്ച് പോകില്ലായിരുന്നു!

ഫ്‌ളവേഴ്‌സ് ചാനലിൽ ഒരുപാട് നാളുകളായി സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. ടമാർ പടാർ എന്ന പേരിലാണ് പരുപാടി ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് സ്റ്റാർ മാജിക് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. പരുപാടിയിൽ…

Kollam Sudhi Personal Life

ഫ്‌ളവേഴ്‌സ് ചാനലിൽ ഒരുപാട് നാളുകളായി സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. ടമാർ പടാർ എന്ന പേരിലാണ് പരുപാടി ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് സ്റ്റാർ മാജിക് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. പരുപാടിയിൽ മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ കലാകാരന്മാരാണ് കൂടുതൽ. ഇത്തരത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരമാണ് കൊല്ലം സുധി. വലിയ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് സുധി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മകൻ ഇത് വരെ ചിരിച്ച മുഖത്തോട് കൂടി മാത്രം കണ്ടിരുന്ന സുധിയുടെ യഥാർത്ഥ ജീവിതകഥകേട്ട് അമ്പരക്കുകയായിരുന്നു ആരാധകരും. താരത്തിന്റെ ജീവിതം വാർത്തകളിൽ എല്ലാം നിറഞ്ഞു നിന്നിരുന്നു.

ശേഷം പരുപാടിയിൽ സുധിയുടെ കുടുംബത്തെ കൊണ്ടുവരുകയും പ്രേക്ഷകരുമായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മകൻ കൈക്കുഞ്ഞായിരിക്കുമ്പോൾ തന്റെ ആദ്യ ഭാര്യ മകനെ തന്നെഏൽപ്പിച്ചിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്നും എന്നാൽ അങ്ങനെ പറയുന്നത് രേണുവിന്‌ ഇഷ്ട്ടം അല്ലായെന്നും സുധി പറഞ്ഞു. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍ എന്നാണ് പറയുന്നതെന്നും സുധി പറഞ്ഞിരുന്നു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും ആദ്യം വിവാഹത്തിന് വീട്ടുകാർ എതിർപ്പായിരുന്നുവെന്നും പിന്നീട് എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു വേദിയിൽ വെച്ച് പറഞ്ഞു. തന്റെ ആദ്യ ഭാര്യ രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്തെന്ന് കേട്ടെന്നും രണ്ടാമത്തെ കുടുംബജീവിതം പരാചയപെട്ടതാണ് അതിനു കാരണമെന്ന് അറിയാൻ കഴിഞ്ഞതും എന്ന് സുധി പറഞ്ഞു.

സുധിയിൽ കണ്ട ഗുണങ്ങൾ എന്താണെന്നു രേണുവിനോട് ചോദിച്ചപ്പോൾ അദ്ദേഹം നല്ല ഒരു ഭർത്താവും അച്ഛനും ആണെന്നാണ് രേണു മറുപടി പറഞ്ഞത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുധിക്കെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. സുധിയുടെ രണ്ടാം വിവാഹം അല്ല, മൂന്നാം വിവാഹം ആണ് ഇതെന്നും സോഷ്യൽ മീഡിയയിൽ പലരും തുറന്ന് പറയുന്നുണ്ട്. ഒപ്പം കടുത്ത വിമർശനങ്ങളും സുധിക്കെതിരെ ഉയർന്നു വരുന്നുണ്ട്.

അതിൽ ഒരു കമെന്റ് ഇങ്ങനെ, സുധി ചേട്ടാ ശാലിനിയെ എനിക്ക് നന്നായി അറിയാം. പിന്നെ ചേട്ടനാരാണെന്നും നന്നായി അറിയാം. ഒന്നും അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം. പക്ഷെ എന്ത് കാരണം കൊണ്ടാണ് ശാലിനി നിങ്ങളെ കളഞ്ഞിട്ട് പോയതെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ട് കൂടുതൽ ഷോ കാണിക്കണ്ട നിങ്ങൾ. നല്ലവനാണെങ്കിൽ അവൾ ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നു എന്ന കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുധിക്കെതിരെ ഉയർന്നു വരുന്നത്.