ഇത് കുഞ്ഞപ്പന്‍ അല്ല..!! കൂഗിള്‍ കുട്ടപ്പ..!! ശ്രദ്ധ നേടി ട്രെയിലര്‍…!!

മലയാള സിനിമയെ അതിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സിനിമയായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. വ്യത്യസ്തമായൊരു കഥാതന്തുവും പ്രിയപ്പെട്ട താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ തുടങ്ങിയവരുടെ അഭിനയവും ഈ സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. ചിത്രത്തിലെ മറ്റൊരു…

മലയാള സിനിമയെ അതിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സിനിമയായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. വ്യത്യസ്തമായൊരു കഥാതന്തുവും പ്രിയപ്പെട്ട താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ തുടങ്ങിയവരുടെ അഭിനയവും ഈ സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. ചിത്രത്തിലെ മറ്റൊരു പ്രധാന താരം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തന്നെയായിരുന്നു. ഈ സിനിമയിലെ താരമായ കുഞ്ഞപ്പനെ വെള്ളിത്തിരയില്‍ വിസ്മയമാക്കിയത് സൂരജ് തേലക്കാടാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലും ഒരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. കൂഗിള്‍ കുട്ടപ്പ എന്ന പേരിലാണ് ചിത്രം തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ശബരിയും ശരവണനും ചേര്‍ന്നാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.

ഇപ്പോഴിതാ രസകരമായ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ കൂഗിള്‍ കുട്ടപ്പയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിയ്ക്കുന്നത് സംവിധായകനും നടനുമായ കെ എസ് രവി കുമാറാണ്. രവി കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. തര്‍ഷാനും ലോസ്ലിയയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ആഴം പറയുന്നതും ടെക്‌നോളജി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു, വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ എന്നീ തലങ്ങളിലൂടെയാണ് സിനിമ സഞ്ചരിച്ചത്. ഇപ്പോള്‍ സിനിമയുടെ തമിഴ് വേര്‍ഷനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.