സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്. സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്ബല്‍ കാഴ്ചകള്‍ അടുത്തവര്‍ഷം മുതല്‍ ആഗോളതലത്തില്‍ നടക്കുന്ന ടുലിപ് ഫെസ്റ്റിവല്‍ പോലെയുള്ള ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചു.

Water Lily
Water Lily

തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്ബാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലയിലും ആമ്ബല്‍പൂവ് പൂത്തുനില്‍ക്കുന്ന സുന്ദരകാഴ്ചകള്‍ കാണുവാന്‍ ഒരുലക്ഷത്തിലധികം ആളുകള്‍ എത്തിയ പശ്ചാത്തലത്തിലാണ് ടൂറിസംവകുപ്പ് ടൂറിസം സാധ്യതകള്‍ തെരയുന്നത്. ആമ്ബല്‍ കാഴ്ചകളെ ടുലിപ് മാതൃകയില്‍ പിങ്ക് വാട്ടല്‍ ലില്ലി ഫെസ്റ്റ് എന്ന പേരില്‍ വിപുലപ്പെടുത്തുമെന്ന്‌ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ അറിയിച്ചു.

Water Lily
Water Lily

സഞ്ചാരികളുടെ മനംകവര്‍ന്ന്‌ മലരിക്കലിലെ ആമ്ബല്‍പാടങ്ങളിലെ ദൃശ്യവസന്തം തുടരുകയാണ്. ആംസ്റ്റര്‍ഡാം, ഹോളണ്ട്, കാനഡയിലെ ഒട്ടാവ തുടങ്ങി ആഗോളതലത്തിലുള്ള ടുലിപ് ഫെസ്റ്റിവല്‍ പോലെയുള്ള ഒരു ഫ്ളവര്‍ ഫെസ്റ്റിവലാണ് ആലോചനയിലുള്ളത്‌. ഇതുവഴി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. ഇതിനായി ടൂറിസം സര്‍ക്യൂട്ട് ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനെ ഏല്‍പ്പിച്ചത്. മലരിക്കലും പരിസരങ്ങളിലുമായി 15ലധികം സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തി. അമ്ബാട്ടുകടവ്, മാഞ്ചിറ, ചീപ്പുങ്കല്‍, വെട്ടുകാട്, നീലംപേരൂര്‍ റൂട്ടിലെ ആറായിരം കടവ്, പുത്തന്‍കായല്‍, കല്ലറ പാടശേഖരം, വാകത്താനം തൃക്കോതമംഗലം തുടങ്ങിയ സ്ഥലങ്ങളാണിത്‌.

Malarikkal Water Lily
Malarikkal Water Lily
Water Lily
Water Lily