‘ആടുജീവിത’ത്തിലെ ഹക്കിമും ,ഞാനും തമ്മിൽ ചില സാമ്യതകൾ ഉണ്ട്;കെ ആർ  ഗോകുൽ 

പ്രേക്ഷകർ കാത്തിരുന്നു ആടുജീവിതം ഇപ്പോൾ തീയറ്ററുകൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നടനായ പൃഥ്വിരാജിനൊപ്പം മറ്റൊരു കഥപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ ഇപ്പോൾ സിനിമയെ കുറിച്ചും തന്റെ കഥപാത്രമായ ഹക്കിമിനെ…

പ്രേക്ഷകർ കാത്തിരുന്നു ആടുജീവിതം ഇപ്പോൾ തീയറ്ററുകൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നടനായ പൃഥ്വിരാജിനൊപ്പം മറ്റൊരു കഥപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ ഇപ്പോൾ സിനിമയെ കുറിച്ചും തന്റെ കഥപാത്രമായ ഹക്കിമിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ആടുജീവിതത്തിലെ ഹക്കിമും ഞാനും തമ്മിൽ ചില സാമ്യതകൾ ഉണ്ട്, ഞാൻ ഡിഗ്രി ചെയ്യുമ്പോളാണ് ഈ ആടുജീവിതത്തിലേക്ക് അവസരം ലഭിച്ചത് ഗോകുൽ പറയുന്നു

നോവലിലെ ഹക്കിം ദുബായിൽ  എത്തുന്നത് പ്രീഡിഗ്രി സമയത്താണ്, എന്നാൽ ഞാൻ മരുഭൂമിയിൽ എത്തുന്നത് പ്ലസ് ടൂ കഴിഞ്ഞു ഡിഗ്രിക്ക് ആയപ്പോളാണ്, ഞാൻ മരുഭൂമിയിൽ ഷൂട്ടിങ്ങിന്എ ത്തപെട്ടപ്പോൾ കോവിഡ് ആകുകയും ചെയ്യ്തു, എന്റെ താടിയും, മുടിയും വളർത്തി ആകെ ഒറ്റപ്പെട്ട സമയമാണല്ലോ അതും ലോക്‌ഡൗണും.

നോവലിലെ ഹക്കിമും ഇതുപോലെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നല്ലോ, ഞാൻ ആയാലും,നോവലിലെ ഹക്കിമായാലും ഒറ്റപ്പെട്ട അവസ്ഥയിൽ മരുഭൂമിയിൽ കഴിഞ്ഞില്ലേ, അതാണ് ഞാനും ഹക്കിമും ആയുള്ള സാമ്യം, ആ കഥാപാത്രം അനുഭവിച്ച അവസ്ഥകൾ എനിക്കും അനുഭവിക്കാൻ കഴിഞ്ഞു ആ ലോക് ടൗൺ സമയത്തു അതും നാച്ചുറലായി ഗോകുൽ പറയുന്നു