പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്നിൽ തൊഴുകയ്യോടെ ​ഗാനാർച്ചന നടത്തി കെ എസ് ചിത്ര; ഹൃദയം തൊടുന്ന വീഡിയോ

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായി കെ എസ് ചിത്ര. കാലങ്ങൾ കഴിയും തോറും മാധൂര്യം കൂടുന്ന ശബ്ദവുമായി ഇന്നും പിന്നണി ​ഗാന രം​ഗത്ത് നിറഞ്ഞു നിൽക്കാൻ മലയളികളുടെ ചിത്രേച്ചിക്ക് കഴിയുന്നുണ്ട്. ഇപ്പോൾ മുത്തപ്പന്റെ മുന്നിൽ പാടുന്ന…

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായി കെ എസ് ചിത്ര. കാലങ്ങൾ കഴിയും തോറും മാധൂര്യം കൂടുന്ന ശബ്ദവുമായി ഇന്നും പിന്നണി ​ഗാന രം​ഗത്ത് നിറഞ്ഞു നിൽക്കാൻ മലയളികളുടെ ചിത്രേച്ചിക്ക് കഴിയുന്നുണ്ട്.

ഇപ്പോൾ മുത്തപ്പന്റെ മുന്നിൽ പാടുന്ന ചിത്രയുടെ വീഡിയോയാണ് നിലവിൽ പ്രേക്ഷകർ ഏറ്റെടുത്തി‌ട്ടുള്ളത്. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വന്ന കെ എസ് ചിത്ര പാടുന്ന ഗാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നിൽ വെച്ചാണ് പാടുന്നത്. ശേഷം ഇരുവരും ചിത്രയെ അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. മുത്തപ്പൻ കുറി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിം​ഗർ റിയാലിറ്റി ഷോയിൽ വിധികർത്താവായും കെ എസ് ചിത്ര ഇപ്പോൾ എല്ലാ ദിവസവും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.