നിന്നോട് എനിക്ക് ഒത്തിരി ഇഷ്ടമാണ്, സന്തോഷത്തിൽ ചാക്കോച്ചനും പ്രിയയും - മലയാളം ന്യൂസ് പോർട്ടൽ
Film News

നിന്നോട് എനിക്ക് ഒത്തിരി ഇഷ്ടമാണ്, സന്തോഷത്തിൽ ചാക്കോച്ചനും പ്രിയയും

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Kunchacko Boban reveals the secret of his successful family life

ഇപ്പോൾ പ്രിയ പത്നി പ്രിയക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒത്തിരി ഇഷ്ടം എൻ്റെ സുന്ദരിക്കുട്ടി’ എന്നാണ് ചിത്രത്തിന് തലക്കെട്ടായി ചാക്കോച്ചൻ നൽകിയിരിക്കുന്നത്. ഇതിന് താഴെ കമന്‌റുകളുമായി താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ആന്‍ അഗസ്റ്റിന്‍, അപര്‍ണ, അമാല്‍ സല്‍മാന്‍, ഗീതു മോഹന്‍ദാസ്, നൈല ഉഷ, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ചാക്കോച്ചന്‌റെ ചിത്രത്തിന് താഴെ കമന്‌റുകളുമായി എത്തി.

14 വര്‍ഷത്തെ വിവാഹ ജീവിതമെന്ന അനുഗ്രഹം. ജീവപര്യന്തം പോലും 12 വര്‍ഷം മാത്രമേ ഉള്ളൂ, തമാശ പറഞ്ഞതാണേ. ഭാര്യേ, ഈ ജീവിതം നീ അസാധാരണമാക്കി. ഈ വിവാഹവാര്‍ഷികം ഞങ്ങള്‍ക്കേറെ പ്രത്യേകതയുള്ളതാണ്. നിങ്ങളുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും നന്ദിഎന്നായിരുന്നു ചാക്കോച്ചന്‍ അന്ന് കുറിച്ചിരുന്നത്.ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കുഞ്ചാക്കോയുടേതായി തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര എന്നിവയായിരുന്നു അവസാനം റിലീസ് ചെയ്‌ത ചിത്രങ്ങള്‍.

2005ലായിരുന്നു പ്രിയയുമായി ചാക്കോച്ചന്റെ വിവാഹം കഴിഞ്ഞത്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെട്ട ദമ്പതികള്‍ കൂടിയാണ് ഇരുവരും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ വന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് ചാക്കോച്ചന്‌റെ മകന്‌റെ യഥാര്‍ത്ഥ പേര്. പ്രണയിച്ച് വിവാഹിതരായവരാണ് ചാക്കോച്ചനും പ്രിയയും. അടുത്തിടെയാണ് തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ചാക്കോച്ചനും പ്രിയയും ആഘോഷിച്ചത്. ഇസയുടെയും പ്രിയയുടെയും പിറന്നാളും ആ സമയത്ത് തന്നെയാണ് വന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!