സന്തോഷം, അഭിമാനം!!! 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍

25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍. ‘അറിയിപ്പി’ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു താരം. ‘സന്തോഷം, അഭിമാനം, ആശ്വാസം. 25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാന്‍’ എന്ന് ഉത്സവാന്തരീക്ഷത്തില്‍ ആവേശത്തോടെ ചാക്കോച്ചന്‍…

25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍. ‘അറിയിപ്പി’ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു താരം. ‘സന്തോഷം, അഭിമാനം, ആശ്വാസം. 25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാന്‍’ എന്ന് ഉത്സവാന്തരീക്ഷത്തില്‍ ആവേശത്തോടെ ചാക്കോച്ചന്‍ പറഞ്ഞു.

അഭിനയജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മത്സരവിഭാഗത്തിലെ മലയാള സിനിമയാണ് ‘അറിയിപ്പ്’. ടാഗോര്‍ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ചിത്രത്തിന്റെ സഹനിര്‍മാതാവാണ് കുഞ്ചാക്കോ ബോബന്‍.

ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നെന്ന് ചാക്കോച്ചന്‍ പറഞ്ഞു. സിനിമയ്ക്കിടയില്‍പ്പോലും പ്രേക്ഷകര്‍ കൈയടിച്ചതും സിനിമ തീര്‍ന്നപ്പോള്‍ അഭിനന്ദിച്ചതുമൊക്കെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. മലയാളികള്‍ പൊളിയാണ്, അടിപൊളിയാണ്. മത്സരവിഭാഗത്തില്‍ എത്തുക എന്നതായിരുന്നില്ല, നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹത്തിലായിരുന്നു ‘അറിയിപ്പ്’ന്റെ ഭാഗമായതെന്നും ചാക്കോച്ചന്‍ പറയുന്നു.

ഐ.എഫ്.എഫ്.കെ. പോലൊരു വിഖ്യാത മേളയുടെ ഭാഗമായിരുന്ന് ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ഇനിയും ഇതിലും നല്ല സിനിമകളുമായി ഇവിടെയെത്തണമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

ടാഗോര്‍ തിയേറ്ററില്‍ അറിയിപ്പ് കാണാന്‍ സംവിധായകന്‍ മഹേഷ് നാരായണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, ചിത്രത്തിലെ നായിക ദിവ്യ പ്രഭ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും എത്തിയിരുന്നു.