ഫോൺ വിളിച്ചാൽ നീ എടുക്കില്ല അല്ലേ ? കമന്റ് ഒക്കെ ഇടാൻ അറിയാം !! ആസിഫിനോട് ചാക്കോച്ചൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഫോൺ വിളിച്ചാൽ നീ എടുക്കില്ല അല്ലേ ? കമന്റ് ഒക്കെ ഇടാൻ അറിയാം !! ആസിഫിനോട് ചാക്കോച്ചൻ

ലോക്ക് ഡൗൺ സമയം കുടുംബത്തോടൊപ്പവും പോസ്റ്റുകൾ ഇട്ടും സമയം കളയുകയാണ് താര രാജാക്കന്മാർ, എല്ലാ താരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, താരങ്ങൾ എല്ലാം തന്നെ പങ്കു വെക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രത്തില്‍ ആസിഫ് അലിയെ കണ്ടില്ലെന്നായി ആരാധകര്‍. എന്നാല്‍ പോസ്റ്റിന് താഴെ ആസിഫ് അലി മറുപടിയുമായി എത്തി.സോറി ചാക്കോച്ചാ, ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്നായിരുന്നു ആസിഫ് അലിയുടെ കമന്റ്.

kunchacho_boban

ഇതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ഇതിനൊക്കെ നിനക്കു മറുപടി അയയ്ക്കാം അല്ലേ, ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു’. ഇതായിരുന്നു ചാക്കോച്ചന്റെ മറുപടി. ചാക്കോച്ചന്റെ ഈ മറുപടി ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. എല്ലാ താരങ്ങളും ഉള്ള ഒരു കാരിക്കേച്ചർ ചാക്കോച്ചൻ ഇൻസ്റ്റയിൽ പങ്കു വെച്ചിട്ടുണ്ട് , ഇതുപോലെ എല്ലാവരും വീട്ടിൽ ഇരിക്കൂ എന്നും ചാക്കോച്ചൻ പറയുന്നു.

asif

കാരിക്കേച്ചറില്‍ ഒരു വീടിന്റെ ഉമ്മറത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ എന്നിവരെയെല്ലാം കാണാമെങ്കിലും ആസിഫ് അലിയെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് താഴെയാണ് താന്‍ ക്വാറന്റൈനിലാണെന്ന മറുപടിയുമായി എത്തിയത്.

 

Trending

To Top
Don`t copy text!