അമ്മയെ കാണാന്‍ എത്തി കുഞ്ഞാറ്റ!!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. പകരം വയ്ക്കാനില്ലാത്ത താരമാണ് സിനിമാ ലോകത്ത്. നായികയായി തിളങ്ങി ഇപ്പോള്‍ മുതിര്‍ന്ന കഥാപാത്രങ്ങളും തന്മയത്ത്വത്തോടെ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന മറ്റാരുമില്ല. നടി മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്ന ഉത്സവമേളം,…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. പകരം വയ്ക്കാനില്ലാത്ത താരമാണ് സിനിമാ ലോകത്ത്. നായികയായി തിളങ്ങി ഇപ്പോള്‍ മുതിര്‍ന്ന കഥാപാത്രങ്ങളും തന്മയത്ത്വത്തോടെ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന മറ്റാരുമില്ല. നടി മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്ന ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഉര്‍വശിയാണ്.

1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി സിനിയിലേക്ക് എത്തുന്നത്. സിനിയിലെത്തിയ ശേഷമാണ് നടന്‍ മനോജ് കെ ജയനുമായി പ്രണയത്തിലാവുന്നതും 2000ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹ ബന്ധത്തിന് 8 വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ ഒരു മകളുണ്ട് താരങ്ങള്‍ക്ക്. കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.

ശേഷം ഇരുവരും രണ്ടാം വിവാഹം ചെയ്തിരുന്നു. മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായ ഉര്‍വശിക്ക് ഇഷാന്‍ എന്നൊരു മകന്‍ ഉണ്ട്. മനോജ് കെ ജയന്‍ ആശയുമായി വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തിന് ആ ബന്ധത്തില്‍ മകനുമുണ്ട്. രണ്ടുപേരും പുതിയ ജീവിതത്തില്‍ സന്തുഷ്ടരായി പോകുകയാണ്. മനോജ് കെ ജയനോടൊപ്പമായിരുന്നു കുഞ്ഞാറ്റയും.

ഇപ്പോഴിതാ അമ്മയുടെ അടുത്തെത്തിയിരിക്കുകയാണ് കുഞ്ഞാറ്റ. ആ ചിത്രമാണ് സോഷ്യലിടത്ത് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉര്‍വശിയാണ് മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അമ്മയുടേയും മകളുടേയും ചിത്രം പുറത്തുവരുന്നത്. ഇരുവരെയും ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകലോകവും. കുഞ്ഞാറ്റയും സോഷ്യലിടത്തെ താരമാണ്. ഡബ്‌സ്മാഷ് വീഡിയോസെല്ലാം പങ്കുവയ്ക്കാറുണ്ട്. സിനിമയിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകലോകവും.