ഉര്‍വശിയുടെ ‘എല്‍ ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ ആരംഭിച്ചു!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഉര്‍വശി. നടി മാത്രമല്ല പിന്നണിയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ഉര്‍വശി. താരത്തിന്റെ ഭര്‍ത്താവ് ശിവപ്രസാദും സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. ‘എല്‍ ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന…

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഉര്‍വശി. നടി മാത്രമല്ല പിന്നണിയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ഉര്‍വശി. താരത്തിന്റെ ഭര്‍ത്താവ് ശിവപ്രസാദും സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. ‘എല്‍ ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ശിവപ്രസാദിന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. സംവിധായകനായിട്ടാണ് ശിവപ്രസാദ് സിനിമയിലേക്ക് എത്തുന്നത്.

ഉര്‍വശിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു. ശിവപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജഗദമ്മയുടെ വേഷത്തിലാണ് ഉര്‍വശി എത്തുന്നത്.

കൊട്ടാരക്കരയിലും സമീപപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനാഥ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് ഷൈജല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുല്‍ ബഷീര്‍, കലാസംവിധാനം രാജേഷ് മേനോന്‍, കോസ്റ്റ്യൂംസ് കുമാര്‍ എടപ്പാള്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ മുകേഷ്, സക്കീര്‍ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വിഷ്ണു വിശിക, ഷോണ്‍ സോണി, പോസ്റ്റര്‍ ഡിസൈനിംഗ് ജയറാം രാമചന്ദ്രന്‍, പിആര്‍ഒ- എ എസ് ദിനേശ, എന്നിവരാണ് മറ്റ് അണിയറയിലുള്ളത്.