തലൈവർ രജനിക്ക് പകരം തല അജിത് ; ബാഷയുടെ റീമേക്കിനെക്കുറിച്ച് സംവിധായകൻ

രജനികാന്തിന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് ആരാധകർക്കിടയിൽ അന്വേഷിച്ചാൽ ‘ബാഷ’ എന്ന് മറുപടി ലഭിക്കാനാണ് സാധ്യതകൾ ഏറെ. 1995ൽ  തമിഴ് നാട്ടിൽ മാത്രമല്ല  ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ എന്ന ചിത്രം…

രജനികാന്തിന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് ആരാധകർക്കിടയിൽ അന്വേഷിച്ചാൽ ‘ബാഷ’ എന്ന് മറുപടി ലഭിക്കാനാണ് സാധ്യതകൾ ഏറെ. 1995ൽ  തമിഴ് നാട്ടിൽ മാത്രമല്ല  ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ എന്ന ചിത്രം എല്ലാ കളക്ഷൻ റിക്കോർഡ്കളും തകർത്തു മുന്നേരി. തമിഴകത്തെ കൾട്ട് ക്ലാസിക് പദവിയിലിരിക്കുന്ന സിനിമയിലെ ഡയലോഗുകൾ പ്രായ ദേശ ഭേദമന്യേ പ്രേക്ഷകർക്കിടയിൽ സുപരിചിതമാണ്. നാൻ ഒരു തടവെ സൊന്നാ, നൂറു തടവ് സൊന്ന മാതിരി എന്ന ബാഷയിലെ സൂപ്പർ ഹിറ്റ് ഡയലോഗ് പറയാത്ത 90സ് കിഡ്സ് ചുരുക്കമാകും.രജനികാന്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമാണ് ബാഷ. രജനികാന്ത് ആരാധകര്‍ എന്നും ഓര്‍ക്കുന്ന ചിത്രമാണ് ബാഷ. ബാഷയിലെ നടപ്പും സ്റ്റൈലും എല്ലാം താരത്തിന്റെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. സുരേഷ് കൃഷ്ണ എഴുതി സംവിധാനം ചെയ്ത ചിത്രം 1995 ജനുവരി 12നാണ് തിയേറ്ററുകളിൽ എത്തിയത്. പതിനഞ്ച് മാസത്തോളമാണ് തമിഴകത്തെ തിയേറ്ററുകളെ ബാഷ അടക്കി ഭരിച്ചത്. രജനികാന്ത്  ഓട്ടോ ഡ്രൈവർ മാണിക്കത്തിന്റെ വേഷത്തിലായിരുന്നു ബാഷയുടെ ആദ്യ പകുതിയില്‍. രണ്ടാം പകുതി എത്തുമ്പോള്‍ ബാഷയില്‍ താരം മാണിക്  ബാഷ എന്ന അധോലോക നായകനായി പരകായ പ്രവേശം ചെയ്യുന്നു. വില്ലൻ രഘുവരനായിരുന്നു. സിനിമയുടെ റിമേക്കുണ്ടാകുമോ എന്ന ചോദ്യം തമിഴകം നേരത്തേ ഉന്നയിച്ചതാണ്. ഇല്ലെന്നാണ് അണിയറക്കാരുടെ ഒറ്റവാക്കിലെ മറുപടിയെങ്കിലും അതിനുള്ള സാധ്യതകൾ ഇനിയും  തള്ളിക്കളഞ്ഞിട്ടില്ല ആരാധകർ. എന്തായാലും  ബാഷയുടെ റിമേക്ക് സംബന്ധിച്ച സംവിധായകന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാഷ റീമേക്ക് ചെയ്‍താല്‍ ഏത് താരമാകും നായകനാകുക എന്ന ഒരു കൗതുകത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകൻ സുരേഷ് കൃഷ്‍ണ.

നായകൻ ഭയക്കുന്നത് എന്തിന്?. തുടക്കത്തില്‍ ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ട്. ബാഷയിലെ നായകന് ഒരു സൂപ്പര്‍ താര ഇമേജുള്ളതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരത്തിന്റെ ഇമേജ് അതിനെല്ലാം ഉത്തരം നല്‍കുന്നു. പൂര്‍ണതയിലെത്തുന്നു. പ്രതിനായക പരിവേഷത്തിലേക്ക് ബാഷയിലെ നായകൻ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ എത്തുന്നു. അത് മികച്ചതായി സ്വീകരിക്കപ്പെടുന്നുവെന്നും ബാഷയുടെ സംവിധായകൻ സുരേഷ് കൃഷ്‍ണ വ്യക്തമാക്കി. ഇന്ന് ബാഷ ചെയ്യാൻ ആര്‍ക്കാകുമെന്ന ചോദ്യത്തിനും സുരേഷ് കൃഷ്‍ണ മറുപടി നല്‍കി. നടൻമാരുടെ വലിയ പട്ടിക തന്നെയുണ്ട്. എന്നാല്‍ ഇതിനോട് അടുത്തു വരുന്ന താരം അജിത്താണ്. അജിത്തിന് തന്റെ സിനിമയിലൂടെ പ്രേക്ഷർക്ക് സന്തോഷം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് കൃഷ്‍ണ  വ്യക്തമാക്കി.സംവിധായകൻ സുരേഷ് കൃഷ്ണയുടെ ഈ വാക്കുകൾക്ക്പ്പോ പിന്നാലെ ഇനി എപ്പോഴെങ്കിലും അജിത്ത് നായകനായി രജനികാന്ത് ചിത്രത്തിന്റെ റീമേക്കും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും. 2002ൽ ‘വാമന’ എന്ന ചിത്രം സുരേഷ് കൃഷ്ണയും അജിത്തും ചേർന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നടക്കാതെ പോകുകയായിരുന്നു.