‘ഇതൊക്കെ തിയേറ്ററില്‍ പൊട്ടിച്ചു കൊടുത്ത പ്രബുദ്ധ മലയാളികളെ സമ്മതിക്കണം’

ആന്റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി…

ആന്റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആദ്യം തന്നെ ഈ സിനിമ തിയേറ്ററില്‍ കാണാതിരുന്നതിനു ഇതിന്റെ ഡയറക്ടര്‍ അഭിഷേകിനോട് മാപ്പ് പറയുന്നു… പുരുഷ പ്രേതം പോലെയുള്ള സിനിമകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വരണം… പുലിമുരുകന്‍ വരണം… അതുപോലെ ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള ഓ മേരി ലൈലയും വേണം എന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇതൊക്കെ തിയേറ്ററില്‍ പൊട്ടിച്ചു കൊടുത്ത പ്രബുദ്ധ മലയാളികളെ സമ്മതിക്കണം ????… നൈസ് മൂവി… പെപ്പേ… സോനാ… വൈബ് ????
ആദ്യം തന്നെ ഈ സിനിമ തിയേറ്ററില്‍ കാണാതിരുന്നതിനു ഇതിന്റെ ഡയറക്ടര്‍ അഭിഷേകിനോട് മാപ്പ് പറയുന്നു… പുരുഷ പ്രേതം പോലെയുള്ള സിനിമകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വരണം… പുലിമുരുകന്‍ വരണം… അതുപോലെ ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള ഓ മേരി ലൈലയും വേണം…
Starring Antony Varghese , Sona Olickal , @nandana rajan, Sivakami Anantha Narayan
#spoileralert
ഒരു മെക്‌സിക്കന്‍ അപാരതയിലെ കൊടി കുത്തുന്ന സീനിന്റെ ഒരു സ്പൂഫ് ഈ സിനിമയില്‍ ഉണ്ട്… അവിടം മുതല്‍ പടം ഫുള്‍ ഓണ്‍ എന്റര്‍ടൈന്‍മെന്റ് ആണ്… ലൈലാസുരന്‍ എന്ന നായക കഥാപാത്രമായി പെപ്പേ എത്തുന്നു… കുറച്ച് ഹൂമറും റൊമാന്‍സും അടിയുമൊക്കെ ഉള്ള നൈസ് വൈബ് പടം… ഉത്തമമായ ഒരു ക്ലാസ്സിക് കലാസൃഷ്ടി ഒന്നുമല്ല… സന്തോഷത്തോടെ ചിരിച്ചു കാണാന്‍ പറ്റുന്ന കൊച്ചു ചിത്രം… ഹൃദയത്തെകാളൊക്കെ ഫാര്‍ ബെറ്ററാണ് ഈ സിനിമ..
ലൈലയെ നൈസ് ആയിട്ട് തേച്ചൊട്ടിച്ച സരോജ ദേവി ഒരു സ്ഥിരം തേപ്പ് കടയാണല്ലേ ??????…. പിന്നീട് ഉണ്ടാവുന്ന ഒരു ത്രികൊണ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. മേരി, ക്ലാര എന്ന് പേരുള്ള ഇരട്ടകള്‍ ലൈലയുടെ ജീവിതത്തില്‍ വരുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ മെയിന്‍ പ്ലോട്ട്.. ലൈലയുടെ കൂടെ ആദ്യവസാനം നിന്ന ഫിജോ ഏറെ കയ്യടി അര്‍ഹിക്കുന്നു… അവരുടെ സൗഹൃദമാണ് സിനിമയുടെ പള്‍സ്…

മേഴ്സി മിസ്സിന്റെയും പ്രദീപ് സാറിന്റെയും പ്രണയവും കിണ്ണന്‍ കാച്ചിയ രണ്ടു മാസ്സ് ട്രാന്‍സ്ഫോര്‍മേഷന്‍ സീനുകളും പടത്തില്‍ ഉണ്ട്… എന്റെ മനസ്സില്‍ വേദനായി തുടരുന്നത് ഫിജോയും സന്ധ്യയുമാണ്… സഖാവ് സന്ധ്യക്ക് ലൈലയോട് ഒരു വണ്‍ സൈഡ് പ്രണയം ഉണ്ടായിരുന്നു.. പക്ഷെ പിന്നീട് അത് കഥയില്‍ ഡെവലപ്പ് ചെയ്തില്ല…
മഹാരാജാസ് കോളേജിന്റെ സൗന്ദര്യം നല്ലപോലെ പകര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് ..സന്ധ്യയും ഫിജോയും അവസാനം ലൈന്‍ ആയിരുന്നേല്‍ എനിക്ക് ഒരുപാട് സന്തോഷമായേനെ..
രോമാഞ്ചം എന്ന സിനിമയൊക്കെ 60 കൊടിയൊക്കെ നേടുമ്പോള്‍ അതിനേക്കാളും 100 ഇരട്ടി മികച്ച സിനിമായ ഓ മേരി ലൈല ഒരു 20 കോടി എങ്കിലും നേടാന്‍ അര്‍ഹിച്ചിരുന്നു.. മറ്റു ചില യുവ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടിയും താരപുത്രന്‍മാര്‍ക്ക് വേണ്ടിയും പെപ്പയെ പോലെയുള്ളവരെ ഒതുക്കാന്‍ സിനിമ മേഖലയില്‍ ചില പിന്നാമ്പുറ ചരടുവലികള്‍ നടക്കുന്നുണ്ട്…
2ന്‍ഡ് BA മലയാളത്തില്‍ പഠിക്കുന്ന നായകന്‍ 1st MA ക്ക് പഠിക്കുന്ന നായികമാരെ പ്രണയിക്കുന്നത് എവിടെയും ഒരു പ്രശ്‌നമായി സിനിമയില്‍ പറഞ്ഞു കണ്ടില്ല… സാധാരണ ഈ പ്രായ വ്യത്യാസവും അതിന്റെ പ്രശ്‌നങ്ങളും കാണിച്ചു ഒരു മണിക്കൂര്‍ തീര്‍ക്കാറാണ് പതിവ്. ഒരൊറ്റ സീനില്‍ പോലും ആ പ്രായ വ്യത്യാസം പരാമര്‍ശില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിപ്ലവം… പ്രായം എന്നത് ഒരു പ്രശ്‌നം അല്ലായെന്നും… പ്രായവ്യതാസം നോര്‍മലൈസ് ചെയ്യപ്പെടേണ്ട ഒനാണെന്നും സിനിമയില്‍ വ്യക്തമാണ്.
സ്ഥിരം ക്യാമ്പസ് ലവ് സ്റ്റോറി ക്ലിഷേ പൊളിക്കാന്‍ വേണ്ടി മാത്രമാണ് ഒരു ഇരട്ട കഥാപാത്രത്തെ സിനിമയില്‍ കൊണ്ടുവന്നത്… എന്റെ ലൈഫിലും കോളേജ് കാലഘട്ടത്തില്‍ എന്നേക്കാള്‍ സീനിയര്‍ ആയ ഒരു ഇരട്ടയോട് വണ്‍ സൈഡ് ലവ് ഉണ്ടായിട്ടുണ്ട്… അതുകൊണ്ട് എനിക്ക് ഒരുപാട് കണക്ട് ചെയ്യാന്‍ പറ്റി…