അണ്ണാ…എന്ന പണ്ണി വെച്ചിരിക്ക്… സംഭവം ഇറുക്ക് !!!

ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സും ദുര്‍ഗ്ഗ കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഉടല്‍. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഒരു വര്‍ഷം കഴിഞ്ഞാണ് ഒടിടിയിലെത്തുന്നത്.…

ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സും ദുര്‍ഗ്ഗ കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഉടല്‍. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഒരു വര്‍ഷം കഴിഞ്ഞാണ് ഒടിടിയിലെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രം ഒടിടിയിലെത്തിയത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. കുട്ടിച്ചായന്‍ എന്ന കഥാപാത്രണായി ഇന്ദ്രന്‍സിന്റെ അസാമാന്യ പ്രകടനമാണ് ചിത്രത്തിലുള്ളത്. കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

ചിത്രത്തിനെ കുറിച്ച് ലോറന്‍സ് മാത്യു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഏതാണ്ട് ഒരു വര്‍ഷമായി കാണാന്‍ കൊതിച്ചിരുന്നു സിനിമ ആയിരുന്നു… ഇന്നലെ രാത്രി കണ്ടു… Ratheesh Reghunandan അണ്ണാ, എന്ന പണ്ണി വെച്ചിരിക്ക്… സംഭവം ഇറുക്ക് ???????? പടം
Saina Play യില്‍ വന്നിട്ടുണ്ട്…

അധികം കഥാപാത്രങ്ങള്‍ ഇല്ല ഈ സിനിമയില്‍… എല്ലാം കൂടെ കൂട്ടിയാലും ഒരു 10 പേര് കാണും ഈ പടത്തില്‍… ഷൈനി എന്ന റോളില്‍
Durga Krishna എത്തുന്നു… കിരണ്‍ എന്ന കാമുകന്റെ റോളില്‍
Dhyan Sreenivasan എത്തുന്നു… കുട്ടിച്ചന്‍ എന്ന റോളില്‍
Indrans ചേട്ടനും എത്തുന്നു…
ആദ്യത്തെ കുറച്ച് നിമിഷങ്ങളില്‍, ഷൈനി എന്ന കഥാപാത്രത്തിനു കാതല്‍ എന്ന സിനിമയിലെ ഓമനയുമായി ചില സാമ്യതകള്‍ ഉണ്ട്..
ഇനി പടത്തിലേക്ക് പോകാം… #spoileralert ഉണ്ട്.
ഭര്‍ത്താവിന്റെ വീട്ടില്‍, ഭര്‍ത്താവിന്റെ അപ്പനെയും (കണ്ണ് വ്യക്തമായി കാണാത്ത കുട്ടിച്ചനെയും) 4 വര്‍ഷമായി കിടപ്പിലായ ഓമന എന്ന അമ്മയെയും നോക്കി, ഷൈനി എന്ന മരുമകള്‍ അവളുടെ ജീവിതം അവള്‍ അവിടെ ഹോമിച്ചിരിക്കുകയായിയുന്നു…
ഏതാണ്ട് അത്ര തന്നെ നാളുകള്‍ ആയിട്ട് കെട്ടിയോന്‍ അവളെ തിരിഞ്ഞു നോക്കുന്നില്ല… വീടും നോക്കുന്നില്ല.. ചിലവ് കാശ് കൊടുക്കുന്നത് മാറ്റി നിര്‍ത്തിയാല്‍, അയാള്‍ക്ക് പോലും വീട്ടില്‍ വന്നു നേരിട്ട് അമ്മയെയും അപ്പനെയും നോക്കുന്നത് ഇഷ്ടല്ല… മുഴുവന്‍ ബാധ്യതയും അയാള്‍ ഭാര്യയുടെ തലയില്‍ കെട്ടിവെച്ചിട്ടുണ്ട്…
ആദ്യത്തെ ഒരു 30 മിനിറ്റ് കാണുമ്പോള്‍, ഷൈനിയോട് നമുക്ക് വല്ലാത്ത സിംപതി തോന്നും… അതിന് ശേഷം കഥമാറും… 4 വര്‍ഷമായി ഒരു തീട്ടക്കുഴിയില്‍ കിടന്നുകൊണ്ട് അവളുടെ നല്ല പ്രായം കളഞ്ഞു പുളിക്കാന്‍ അവള്‍ക്ക് ഇഷ്ടമല്ല.. കെട്ടിയോനില്‍ നിന്നും കിട്ടേണ്ടത് അവള്‍ക്ക് കിട്ടുന്നില്ല… സ്വഭാവികമായി അവള്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി അവിഹിതത്തിലേക്ക് കടക്കുന്നു…

ഈ സിനിമ കാണുമ്പോള്‍ അവിഹിതം ഉള്ളവരും അവിഹിതത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും മനസിലാക്കേണ്ട കുറച്ച് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..
1. അവിഹിതത്തിന് പോയാല്‍, അത് മാത്രം ചെയ്യുക.. അല്ലാതെ പെണ്ണിന്റെ വാക്ക് കേട്ട് തല്ലാനോ, കൊല്ലാനോ പോകാതെ ഇരിക്കുക.
2. പ്രായമായ അമ്മായിയപ്പന്‍ മാര്‍ ഉള്ള വീട്ടില്‍, രാത്രി കയറാന്‍ പോകുന്നവര്‍ ജാഗ്രതെയ്…
3. പൊതുവെ, അവിഹിതത്തിന് പോകുന്നത് ആണുങ്ങള്‍ക്ക് ക്രെഡിറ്റും സ്ത്രീകള്‍ക്ക് മുഴുവന്‍ കുറ്റവും സമൂഹം കല്പിച്ചു കൊടുക്കാറുണ്ട്… ഈ സിനിമ ആ ചിന്തയെ ഒന്നുടെ വേരിട്ട് ഉറപ്പിക്കുന്നുണ്ട് മറ്റൊരു തലത്തില്‍.
4. കാമുകിയക്കുവേണ്ടി കൊല്ലാനും ചാവാനും പോലും തയ്യാറായ കാമുകന്‍ ഒരു വശത്തു, സ്വന്തം നിലനില്‍പ്പിനുവേണ്ടി അവനെപോലും കൊല്ലാനും തള്ളിപ്പറയാനും തയ്യാറാവുന്ന പെണ്ണ് മറുവശത്ത്… ഒരുപക്ഷെ, മിക്ക അവിഹിത കേസും പിടിക്കപെടുമ്പോള്‍, പെണ്ണുങ്ങള്‍ കൈമലര്‍ത്തുമായിരിക്കും. അതുകൊണ്ടാവും, പിന്നീട് സമൂഹം പതിയെ, ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളുടെ സ്വാര്‍ത്ഥത കാരണം, അവരെ കൂടുതല്‍ കുറ്റപ്പെടുത്തി തുടങ്ങുന്നത്…
5. ഒരു കാമുകന്, അവന്റെ കാമുകി, അവളുടെ ഭര്‍ത്താവിനെ ചതിക്കുന്നത് ഓക്കേ ആണ്.. പക്ഷെ, അവള്‍ക്ക് ഇതിനു മുന്‍പോ ശേഷമോ മറ്റൊരു കാമുകന്‍ കൂടി ഉണ്ടായാല്‍, അവനു അത് ഉള്‍കൊള്ളാന്‍ പറ്റില്ല…
ഏറ്റവും മനോഹരമായത് കുട്ടിച്ചന്റെയും ഓമനയുടെ പ്രണയം ആണ്… അതിനു 100 മാര്‍ക്ക് തന്നെ കൊടുക്കും ഞാന്‍..
ഈ പടത്തിനു ഉടല്‍ എന്ന പേര് ഒട്ടും ചേരില്ല… മറ്റൊരു പേര് ആയിരുന്നു നല്ലത്…
ഉടല്‍ എന്ന പേര് നല്‍കിയിട്ട്, പെണ്ണുടലോ ആണുടലോ വേണ്ട വണ്ണം ഈ സിനിമയില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ല…
മലയാളത്തില്‍ ഞാന്‍ കണ്ട ഏറ്റവും ടെറര്‍ കിളവന്‍ കഥാപാത്രം കുട്ടിച്ചന്‍ തന്നെ… അതുപോലെ ഇത്രയും വയലന്‍സ് വന്നിട്ടുള്ള മലയാളം സിനിമകളും കുറവാണ്… കണ്ടു നോക്കുക… ഇഷ്ടപ്പെടാതെ ഇരിക്കില്ല…
ഈ സിനിമ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ്, കൊറിയന്‍ എന്നീ ഭാഷകളില്‍ വല്ലതും ഇറങ്ങിയിരുന്നേല്‍, ഉറപ്പായും നായികയുടെയും നായകന്റെയും ഉടല്‍, 100% വും തുറന്ന് കാട്ടിയേനെ… അത് മിസ്സ് ചെയ്തു… ദുര്‍ഗയ്ക്ക് പകരം കനി കുസൃതി വന്നിരുന്നെങ്കില്‍ എന്ന് പോലും ഞാന്‍ ആഗ്രഹിച്ചുപോയി

My rating : 3.75/5
BGM, DOP, പെര്‍ഫോമന്‍സ് എന്നിവ എല്ലാം പൊളിച്ചു.. ഇന്ദ്രന്‍സ് ഇമ്മാതിരി പെര്‍ഫോമന്‍സ് നേരത്തെ ചെയ്തിട്ടുണ്ട്… പക്ഷെ, ധ്യാനും ദുര്‍ഗയും ശരിക്കും അത്ഭുതപെടുത്തി.. അവര്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപവന്‍.
Review Lawrence Mathew ©®
അവള്‍ക്ക് ഡിവോഴ്‌സ് വാങ്ങി പോകാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കെ, അതിനുവേണ്ടി എന്തുകൊണ്ട് ശ്രമിച്ചില്ല.. ആ ചോദ്യം ബാക്കിയുണ്ട്… എന്നു പറഞ്ഞാണ് ലോറന്‍സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.