‘ജീവിച്ച് ഇരിക്കുമ്പോള്‍ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം, മരണത്തിന് ശേഷം ബലിയിട്ടു കണക്കു തീര്‍ക്കുകയാണ് മിക്കവരും’; ചര്‍ച്ചയായി ലേഖ എം.ജി ശ്രീകുമാറിന്റെ പോസ്റ്റ്

എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. യൂട്യൂബ് ചാനലുകളിലൂടെയും അവര്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കര്‍ക്കിടക വാവിനെക്കുറിച്ചും ബലിതര്‍പ്പണത്തെക്കുറിച്ചുമുള്ള ലേഖ എം.ജി ശ്രീകുമാറിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.…

എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. യൂട്യൂബ് ചാനലുകളിലൂടെയും അവര്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കര്‍ക്കിടക വാവിനെക്കുറിച്ചും ബലിതര്‍പ്പണത്തെക്കുറിച്ചുമുള്ള ലേഖ എം.ജി ശ്രീകുമാറിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

‘ജീവിച്ചിരിക്കുമ്പോള്‍ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം. മരണത്തിന് ശേഷം ബലിയിട്ടു കണക്കു തീര്‍ക്കലാണ് മിക്ക ഇടങ്ങളിലും. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ബലിയിടല്‍ ചടങ്ങ്. എനിക്ക് അച്ഛനമ്മമാര്‍ ജീവിച്ച് ഇരിപ്പില്ല. ആ നല്ല ഓര്‍മകള്‍ക്കുമുന്നില്‍ എന്റെ പ്രണാമം’ എന്നായിരുന്നു ലേഖയുടെ കുറിപ്പ്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. പെര്‍ഫെക്റ്റ്‌ലി സെയ്ഡ് എന്നായിരുന്നു ലേഖയുടെ ഈ പോസ്റ്റിന് തമ്പി ആന്റണി നല്‍കിയ കമന്റ്.

നിരവധി പേരാണ് ലേഖയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. നമ്മളെ കഷ്ട്ടപെട്ട് വളര്‍ത്തി വലുതാക്കിയവര്‍ നമ്മെ വിട്ട് പിരിഞ്ഞ് പോയാല്‍ അവരെ സ്മരിക്കാന്‍ ഒരു ദിവസം ഒരു ചടങ്ങ് നടത്തുന്നതില്‍ എന്താ കുഴപ്പം സഹോദരിയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇത് മരിച്ചു പോയവരുടെ സ്മരണക്കു വേണ്ടി മാത്രം നടത്തുന്നതല്ലല്ലോ, അവരുടെ ആത്മാവിന് പരലോകത്തു മോക്ഷം കിട്ടാന്‍ എന്നൊരു വിശ്വാസം കൂടി ഉണ്ടല്ലോ എന്നും ആത്മാവ്, പരലോകം ഇതൊക്കെ ഉണ്ടോ എന്നുള്ളത് മറ്റൊരു വിശ്വാസമാണെന്നും ചടങ്ങു നടത്തുന്ന ആള്‍ ആര്‍ക്കാണോ നടത്തുന്നത് അവരെ ജീവിച്ചിരിക്കുമ്പോഴും നമ്മളാല്‍ കഴിയുന്ന വിധം സംരക്ഷിച്ചിരിക്കണം എന്നാണ് ഉദ്ദേശിച്ചതെന്ന് തുടങ്ങി നിരവധി കമന്റുകളുമായി ആരാധര്‍ എത്തിയിട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ കാലശേഷം ബലിയിട്ട് നാട്ടുകാരെ കാണ്‍കെ സംതൃപ്തി നേടുന്നത് മഹാപുണ്യമായി തോന്നിയാല്‍ അത് താങ്കള്‍ തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമെന്നും ജീവിച്ചിരുന്നപ്പോള്‍ ഒരുതുള്ളി വെള്ളം കൊടുക്കാതെ മരിച്ചു കഴിയുമ്പോള്‍ വലിയ ബഡായി കാണിച്ചതു കൊണ്ട് ഒരു ഫലവും ഇല്ല, ജീവിച്ചിരിക്കുമ്പോള്‍ അവരെ നോക്കുന്നതാണ് പുണൃം എന്നുമൊക്കെ നിരവധി കമന്റ്ാണ് ലേഖയുടെ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.