സഹായികളില്ല, പരിവാരങ്ങളില്ല, മാമുക്കോയയെക്കുറിച്ച് സുപ്രിയ മനോൻ!

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മൂസ എന്ന കഥാപാത്രമായാണ്…

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മൂസ എന്ന കഥാപാത്രമായാണ് മാമുക്കോയ അഭിയനിച്ചത്.

‘കുരുതി’യുടെ സെറ്റിൽ എടുത്ത ചിത്രം പങ്കുവച്ചാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. സഹായികളോ ബഹളങ്ങളോ ഇല്ലാതെ ജോലിയോടുള്ള ആത്മസമർപ്പണം മാത്രമുള്ള ഒരു അഭിനേതാവായിരുന്നു മാമുക്കോയ എന്നാണ് സുപ്രിയ പറയുന്നത്. മാമുക്കോയയെ കുറിച്ച് സുപ്രിയ മേനോൻ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ്.

”കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോളാണ് ഈ ചിത്രം ഞാൻ എടുത്തത്. സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്കുള്ള പോക്കില്ല, ഏകമനസ്സോടെ ജോലിയോടുള്ള സമർപ്പണം മാത്രമാണ്. എത്ര മനോഹരമായ ആത്മാവാണ് അദ്ദേഹം. ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ.” ഇതായിരുന്നു സുപ്രിയയുടെ കുറിപ്പ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ വിയോഗം. ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് മാമുക്കോയയുടെ സംസ്‌കാരം.