ആന്റണി പെരുമ്പാവൂര്‍ ശക്തന്‍, പുറത്താക്കും മുമ്പ് രണ്ട് തവണ ചിന്തിക്കേണ്ടിയിരുന്നു: ലിബര്‍ട്ടി ബഷീര്‍

ആന്റണി പെരുമ്പാവൂരിനെ ഫിയോക്കില്‍നിന്നും പുറത്താക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വര്‍ഷമേ ഉണ്ടാകുവെന്ന്. അഞ്ച് വര്‍ഷമായപ്പോള്‍ അവര്‍…

ആന്റണി പെരുമ്പാവൂരിനെ ഫിയോക്കില്‍നിന്നും പുറത്താക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വര്‍ഷമേ ഉണ്ടാകുവെന്ന്. അഞ്ച് വര്‍ഷമായപ്പോള്‍ അവര്‍ തമ്മില്‍ തല്ലി തീര്‍ന്നു. ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവര്‍ പുറത്താക്കി. അദ്ദേഹം ഒരു നിര്‍മ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാള്‍ ഈപുറത്താക്കാക്കുമ്പോള്‍ രണ്ട് തവണ ചിന്തിക്കേണ്ടതാണ്. ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. മോഹന്‍ലാല്‍ എന്ന വന്‍ വൃക്ഷത്തിന്റെ കീഴില്‍ നില്‍ക്കുന്നയാളാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്’, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘ദിലീപിനെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്റര്‍ മാത്രമേയുള്ളു. ദിലീപ് ഒരിക്കലും അങ്ങനെ സംഘടനകളുടെ പിന്നാലെ പോകില്ല. ദിലീപിന് കേസില്‍ നിന്ന് മുക്തനാകട്ടെ. ഇത്രയും കേസുകളെ നടക്കുമ്പോള്‍ ദിലീപിന് ഫിയോക്കിന്റെയോ ഫെഡറേഷന്റെയോ പിന്നാലെ പോകാന്‍ പറ്റില്ലല്ലോ.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.