ലിസിയുടെ ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഡിപ്രഷനിലായി!! പൊട്ടിക്കരഞ്ഞ് പ്രിയദര്‍ശന്‍…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എല്ലാ സിനിമകളും. മലയാളികളുടെ ഇഷ്ടപ്പെട്ട ഈ കോംബോയില്‍ അവസനാമായി പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എല്ലാ സിനിമകളും. മലയാളികളുടെ ഇഷ്ടപ്പെട്ട ഈ കോംബോയില്‍ അവസനാമായി പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. റിലീസായി ദിവസങ്ങള്‍ താണ്ടിയിട്ടും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പ്രിയദര്‍ശന്റെ ഒരു പഴയകാല അഭിമുഖാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷമുള്ള പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു.

പിരിഞ്ഞതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന വിഷാദ രോഗത്തെ കുറിച്ചും പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. നടി ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്ക് കാരണം. എന്നാല്‍ അവരുടെ മനസ്സില്‍ എന്താണെന്ന് അവരുടെ ഉള്ളില്‍ കയറി അറിയാന്‍ കഴിയില്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസില്‍ വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതിമുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു. വിഷാദരോഗ അവസ്ഥയിലായിരുന്നു അതിനുശേഷം ഞാന്‍. നാല് മാസത്തോളം ഡിപ്രഷനിലുള്ള ചികിത്സയില്‍ ആയിരുന്നു. അതില്‍ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണെന്നും പ്രിയന്‍ പറയുന്നു. താന്‍ ലിസിക്കായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും താനിപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ട് എന്നും പ്രിയന്‍ അന്ന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നുണ്ട്.