എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു! തല്ലുമാലയെ കുറിച്ച് ലോകേഷ് കനകരാജ്

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായിരുന്നു റെക്കോര്‍ഡ് വിജയം നേടിയ വിക്രം. ഇപ്പോഴിതാ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് പറയുകയാണ് ലോകേഷ്. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച…

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായിരുന്നു റെക്കോര്‍ഡ് വിജയം നേടിയ വിക്രം. ഇപ്പോഴിതാ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് പറയുകയാണ് ലോകേഷ്. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്‌സ് അഡ്ഡയില്‍ അനുപമ ചോപ്രയുടെ ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി.

എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറ്റവും പ്രിയം തോന്നിയ ഇന്ത്യന്‍ ചിത്രം ഏതായിരിക്കും? കണ്ടിട്ട് ഏറെ ഇഷ്ടപ്പെട്ട, തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ ചിത്രം..? ആ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് ഇപ്പോള്‍.

2022ല്‍ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഒരു മലയാള ചിത്രമാണ്. ടൊവിനോ തോമസ് നായകനായ തല്ലുമാലയാണ് ലോകേഷിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല.

തല്ലുമാലയാണ് എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയത്.
തുടര്‍ച്ചയായി രണ്ട് മൂന്ന് തവണ ഈ ചിത്രം ഞാന്‍ കണ്ടു. അതിന്റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഞാന്‍ ചെയ്യുന്ന പോലത്തെ ചിത്രമായി തോന്നി. മുന്‍പ് അയ്യപ്പനും കോശിയും എന്ന ചിത്രം കണ്ടപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ടെന്നും ലോകേഷ് പറഞ്ഞു.